HOME
DETAILS
MAL
വിജിലന്‍സില്‍നിന്നു മാറ്റിയതിന്റെ കാരണം പിന്നീടു പറയും: ജേക്കബ് തോമസ്
backup
June 19 2017 | 23:06 PM
തിരുവനന്തപുരം: വിജിലന്‍സ് തലപ്പത്തുനിന്ന് തന്നെ മാറ്റിയതിന് പിന്നിലെ കാരണം പിന്നീട് പറയുമെന്ന് ഐ.എം.ജി ഡയരക്ടറായി സ്ഥാനമേറ്റ ജേക്കബ് തോമസ്. ഇതിന്റെ കാരണം ആദ്യം സര്‍ക്കാരാണോ താനാണോ പറയുന്നതെന്ന് നോക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.വിജിലന്‍സില്‍നിന്നു ഐ.എം.ജിയിലേക്ക് മാറ്റിയത് തന്നെ ഒതുക്കിയതാണെന്ന് കരുതുന്നില്ല. ഐ.എം.ജിയും വിജിലന്‍സും ഒരു റോഡിലെ രണ്ടു വശങ്ങള് പോലെയാണ്.
പുതിയ ചുമതലയെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല. എന്താണെന്ന് നോക്കട്ടെയെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇപ്പോഴത്തെ പൊലിസ് മേധാവി വിരമിച്ചാല്‍ താങ്കള്‍ ആ സ്ഥാനത്തെത്തുമോ എന്ന ചോദ്യത്തിന് നാളത്തെ കാര്യം പോലും തനിക്കു വലിയ പ്രതീക്ഷയില്ലെന്നും അപ്പോള്‍ മറ്റന്നാളത്തെ കാര്യത്തെപ്പറ്റി പറയുന്നതെങ്ങനെയാണെന്നുമായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."