ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ
എരുമപ്പെട്ടി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് എരുമപ്പെട്ടിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും മെഡിക്കല്‍ ക്യാംപും നടത്തി.
കേരള തൊഴില്‍ വകുപ്പും എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായാണ് ക്യാംപ് സംഘടിപ്പിച്ചത്. എരുമപ്പെട്ടിയില്‍ രണ്ടായിരത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളാണുള്ളത്. പൂര്‍ണ വിവരങ്ങളടങ്ങിയ ബയോമെട്രിക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡാണ് വിതരണം ചെയ്തത്. കേരള സര്‍ക്കാര്‍ ആവാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അതിഥി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. മരണം സംഭവിച്ചാല്‍ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും, ചികിത്സയ്ക്കായ് പ്രതിവര്‍ഷം 15,000 രൂപയും നല്‍കും. കേരളത്തില്‍ മാത്രമാണ് ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. സാമൂഹിക പ്രവര്‍ത്തകനായ ഒ.എസ് സുബൈറാണ് തൊഴിലാളികളെ സംഘടിപ്പിച്ച് സഹായിയായി പ്രവര്‍ത്തിക്കുന്നത്. വടക്കാഞ്ചേരി ലേബര്‍ ഓഫിസര്‍ കെ.എ ജയപ്രകാശ് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഡോ. ടോണി ആളൂര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എഫ് ബാബു മെഡിക്കല്‍ ക്യാംപിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."