HOME
DETAILS

കാലിഫോര്‍ണിയയെ വിഴുങ്ങി വന്‍ കാട്ടുതീ

  
backup
November 10 2018 | 19:11 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%bf%e0%b4%af%e0%b4%af%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b4%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf

 

ലോസ് ആഞ്ചല്‍സ്: പടിഞ്ഞാറന്‍ യു.എസ് സംസ്ഥാനമായ കാലിഫോര്‍ണിയയെ വിഴുങ്ങി വന്‍ കാട്ടുതീ. സംഭവത്തില്‍ ഒന്‍പതു പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. രണ്ടര ലക്ഷത്തോളം പേര്‍ ദുരന്തബാധിത പ്രദേശങ്ങളില്‍നിന്നു രക്ഷപ്പെട്ടു മറ്റു കേന്ദ്രങ്ങളില്‍ അഭയം തേടി.
കാലിഫോര്‍ണിയയുടെ തെക്ക്, വടക്കു മേഖലകളിലാണ് ദിവസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്. തെക്കന്‍ തീരനഗരമായ മാലിബുവിലെ റിസോര്‍ട്ടുകളെയും തീ വിഴുങ്ങിയിട്ടുണ്ട്. പലയിടത്തും തീ നിയന്ത്രണവിധേയമാക്കാനാകാതെ അഗ്നിശമനസേനാംഗങ്ങള്‍ പ്രയാസപ്പെടുകയാണ്.
വോള്‍സേ, ഹില്‍, ക്യാംപ് ഫയര്‍ എന്നീ പേരുകളിലായി സംസ്ഥാനത്തെ മൂന്നു മേഖലകളിലാണു തീ നാശംവിതയ്ക്കുന്നത്. ആദ്യത്തെ രണ്ടു സംഭവങ്ങളും ലോസ് ആഞ്ചല്‍സിനടുത്തും ക്യാംപ് ഫയര്‍ പാരഡൈസ് നഗരത്തിലുമാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോസ് ആഞ്ചല്‍സ് നഗരത്തില്‍നിന്നു തെക്കുവടക്കു മാറി 64 കിലോമീറ്റര്‍ അകലെ തൗസന്‍ഡ് ഓക്‌സില്‍ അഗ്നിബാധ ആരംഭിച്ചത്.
തലസ്ഥാനമായ സാക്രമെന്റോയിലെ വടക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്ലുമാസ് ദേശീയ വനമാണ് ക്യാംപ് ഫയറിന്റെ ഉല്‍ഭവസ്ഥാനം. രണ്ടായിരത്തോളം ഏക്കര്‍ ഭൂപ്രദേശത്ത് ഇപ്പോള്‍ കാട്ടുതീ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. പാരഡൈസ് നഗരം പൂര്‍ണമായും തീ വിഴുങ്ങിയതായാണ് റിപ്പോര്‍ട്ട്. ഏഴായിരത്തോളം വീടുകളും വ്യവസായ സ്ഥാപനങ്ങളും നിശ്ശേഷം തകര്‍ന്നിട്ടുണ്ട്.
വെള്ളിയാഴ്ചയോടെ അഗ്നിബാധ ദേശീയപാത വഴി തീരപ്രദേശങ്ങളിലേക്കുകൂടി പടരുകയായിരുന്നു. നിലവില്‍ 35,000 ഏക്കര്‍ പ്രദേശങ്ങള്‍ മുഴുവന്‍ തീപടര്‍ന്നുപിടിച്ചിരിക്കുകയാണ്.
ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ള വി.ഐ.പികളുടെ താമസകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മാലിബു, തൊട്ടടുത്തുള്ള കലാബാസസ് എന്നിവിടങ്ങളിലാണ് തീ മുന്നോട്ടു പ്രവഹിക്കുന്നത്. ഇവിടെനിന്നു താരങ്ങളെല്ലാം നേരത്തെ ഒഴിഞ്ഞിരുന്നു. നാട്ടുകാരെയും അധികൃതര്‍ ഇടപെട്ട് ഒഴിപ്പിച്ചിട്ടുണ്ട്.
തൗസന്‍ഡ് ഓക്‌സിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. പാരഡൈസ് നഗരത്തില്‍ 35 പേരെ കാണാതായിട്ടുണ്ട്.
ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാണ്. കാട്ടുതീ അടുത്തയാഴ്ച വരെ അപകടകരമായ നിലയില്‍ തുടരുമെന്നാണ് യു.എസ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന വിവരം. അതേസമയം, വനപ്രദേശങ്ങളുടെ തെറ്റായ ഉപയോഗത്തെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തിക സഹായങ്ങള്‍ അടക്കം റദ്ദാക്കുന്ന കാര്യം ആലോചിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  16 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  23 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  30 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  39 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago