നടക്കാവ് ഹൈവേയില്‍ വടകരയില്‍ പാലം ഇടിഞ്ഞു; അപകടത്തില്‍ ഒരാള്‍ക്ക് പരുക്ക്
കൂത്താട്ടുകുളം: നടക്കാവ് ഹൈവേയില്‍ വടകര സെന്റ്. ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജങ്ഷനിലുള്ള പാലം അപകടാവസ്ഥയില്‍. പാലത്തിന്റെ മധ്യഭാഗത്തെ കോണ്‍ക്രീറ്റ് ഇടിഞ്ഞു പോകുകയും വലിയദ്വാരം രൂപപെട്ട നിലയിലാണ്.
ഇതുവഴി കടന്നുപോകുന്ന ചെറുവാഹനങ്ങള്‍ ഈ കുഴിയിലകപ്പെട്ട് അപകടങ്ങള്‍ പതിവായിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ഇതുവഴി ബൈക്കില്‍ പോയ മണ്ണത്തുര്‍ മണ്ടനാത്ത് എബ്രഹാം (72)ന്റെ ബൈക്ക് പാലത്തിലെ കുഴിയില്‍ വീണ് സാരമായ പരുക്കേറ്റു. ഇയാളെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവിധ സ്കൂളുകളിലേക്കും കോളജുകളിലേക്കുമുള്ള നിരവധി വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും കടന്നുപോകുന്നത് ഈ വഴിയാണ്. വടകരയില്‍ നിന്നും പിറവത്തെക്കുള്ള പ്രധാന റോഡിനെ ബന്ധിപ്പിക്കുന്നത് ഈ പാലമാണിത്. നാട്ടുകാര്‍ അപകട മുന്നറിയിപ്പ് സ്ഥാപിച്ചതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂപപ്പെട്ടു കഴിഞ്ഞു. അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ ഇവിടെ വീണ്ടും അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."