മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രകടനപത്രികക്ക് മൃദു ഹിന്ദുത്വമുഖം
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടുകയാണ് കോണ്‍ഗ്രസ് എന്ന വിമര്‍ശനം ശരിവച്ച് പാര്‍ട്ടിയുടെ പ്രകടനപത്രിക. ഗോമൂത്രം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലും പശു തൊഴുത്തുകള്‍ (ഗോശാല) നിര്‍മിക്കുന്നതടക്കമുള്ളവയാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് മിശ്ര, തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യ, മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിങ് എന്നിവര്‍ ചേര്‍ന്നാണ് 'വചന്‍ പത്ര' എന്ന വിശേഷണത്തോടെയുള്ള പത്രിക ഇന്നലെ ഭോപ്പാലില്‍ പുറത്തിറക്കിയത്.
സംസ്‌കൃത ഭാഷയെ പ്രോത്സാഹിപ്പിക്കും, രാം വന്‍ ഗമന്‍ പാത വികസിപ്പിക്കും. നര്‍മദ നദി വലയംവയ്ക്കുന്നതിനുള്ള (നര്‍മദ പരിക്രമ) പാതയുടെ വികസനത്തിന് മാതാ നര്‍മദ ന്യായ് എന്ന പേരില്‍ നിയമ നിര്‍മാണം നടത്തും. എല്ലാ പഞ്ചായത്തുകളിലും പശുത്തൊഴുത്തുകള്‍ നിര്‍മിക്കും, അപകടം പറ്റിയ പശുക്കളെ ചികിത്സിക്കുന്നതിനും ചത്ത പശുക്കളുടെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിനും പ്രധാന പാതയോരങ്ങളില്‍ സൗകര്യമൊരുക്കും തുടങ്ങിയവയും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ്. പാലിന് അഞ്ച് രൂപ ബോണസ് നല്‍കും, ആത്മീയതയ്ക്ക് മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിക്കും. രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളും, പെണ്‍കുട്ടികള്‍ക്ക് പി.എച്ച്.ഡി തലം വരെ സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."