'ആന കാരണവര്‍' പാറമേക്കാവ് ദേവസ്വം രാജേന്ദ്രന്‍ ചെരിഞ്ഞു
തൃശൂര്‍: തൃശ്ശൂരിലെ 'ആന കാരണവര്‍' എന്നറിയപ്പെട്ട പാറമേക്കാവ് ദേവസ്വം രാജേന്ദ്രന്‍ (76) ചെരിഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ആന ചെരിഞ്ഞത്. ഏറെക്കാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. 50 വര്‍ഷമായി തൃശൂര്‍ പൂരം ഉള്‍പ്പെടെ ദേവസ്വത്തിന്റെ എല്ലാ ചടങ്ങുകളിലെയും സ്ഥിരം സാന്നിധ്യമായിരുന്നു രാജേന്ദ്രന്‍ എന്ന ആന.
പാറമേക്കാവ് ക്ഷേത്രത്തില്‍ ആദ്യമായ നടയ്ക്കിരുത്തിയ ആന എന്ന പ്രത്യേകതയും രാജേന്ദ്രനുണ്ട്. 1955 ല്‍ പാറമേക്കാവ് ക്ഷേത്രം മേല്‍ശാന്തി വേണാട് പരമേശ്വരന്‍ നമ്പൂതിരിയാണ് ഭക്തരില്‍ നിന്ന് പിരിച്ചെടുത്ത 4,800 രൂപ കൊണ്ട് പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലെ പുലാചേരി മനയില്‍ നിന്നും ആനയെ വാങ്ങിയത്. നടക്കിരുത്തുമ്പോള്‍ ഏകദേശം 12 വയസ്സായിരുന്നു ആനയുടെ പ്രായം. 2003ല്‍ കാഞ്ചികാമകോടി ശ്രീ ജയേന്ദ്രസരസ്വതി സ്വാമികള്‍ തൃശ്ശൂര്‍ പൂര ദിവസം ഗജരത്‌നം പദവി നല്‍കി ആനയെ ആദരിച്ചിരുന്നു. 2008 ല്‍ ഊരകം അമ്മതിരുവടി ഭക്തര്‍ ആനക്ക് ഗജശ്രേഷ്ഠ പുരസ്‌കാരം നല്‍കിയിരുന്നു.
പൂര്‍ണ്ണത്രയീശന്റെ ഉത്സവം മുതല്‍ ഉത്രാളിക്കാവ്, കുട്ടനെല്ലൂര്‍, പെരുവനം,നെന്‍മാറവല്ലങ്ങി തുടങ്ങി കൂടല്‍മാണിക്യം ഉത്സവം വരെ മധ്യകേരളത്തിലെ ഭൂരിഭാഗം ഉത്സവങ്ങളിലും രാജേന്ദ്രന്റെ സാന്നിധ്യമുണ്ടായിരുന്നു. 1982 ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ പങ്കെടുത്ത ആനകളില്‍ ജീവിച്ചിരുന്ന ചുരുക്കം ചില ആനകളില്‍ ഒന്നാണ് രാജേന്ദ്രന്‍.
പാറമേക്കാവ് ക്ഷേത്രത്തിന്റെ സമീപത്ത് ആനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിട്ടുണ്ട്. മൃതദേഹം ദഹിപ്പിച്ചശേഷമായിരിക്കും പാറമേക്കാവ് ക്ഷേത്രം തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
keralas oldest elephant paramekkavu rajendran died
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."