നവീകരിച്ച ഓവുചാലില്‍ മാലിനജലം കെട്ടികിടക്കുന്നു; കൊതുകുശല്യം രൂക്ഷം
പട്ടാമ്പി: കിഴായൂര്‍ എട്ടാം വാര്‍ഡ് ലൗലി കോര്‍ണര്‍ അമ്പലത്തിന് സമീപത്തുള്ള നവീകരിച്ച ഓവുചാലില്‍ മലിനജലം കെട്ടികിടക്കുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നീക്കം ചെയ്യാന്‍ നടപടി എടുക്കുന്നില്ലെന്ന് പരക്കെ ആക്ഷേപം.
ഇവിടങ്ങളില്‍ കൊതുകുകള്‍ പെറ്റുപരുകി ഡെങ്കിപനി പടര്‍ന്ന് പിടിക്കാന്‍ ഇടയാക്കുന്നതിനാല്‍ അടിയന്തിരമായി നീക്കം ചെയ്യാനുള്ള നടപടി എടുക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് വാര്‍ഡ് കൗണ്‍സിലറോട് പരാതിപെട്ടിട്ടും ഇതുവരെയും പ്രതിവിധി കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അമ്പലത്തിലേക്ക് വരുന്ന വിശ്വാസികള്‍ക്കും അടുത്തുള്ള വിദ്യാലയങ്ങളിലേക്ക് വാഹനം കയറാന്‍ വിദ്യാര്‍ഥികള്‍ കാത്തിരിക്കുന്ന സ്ഥലമായതിനാലും കൊതുകുശല്യം ഇവിടെ രൂക്ഷമാണ്. പ്രദേശത്ത് പനിബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുമുണ്ട്. ഇതില്‍ ഒരു രോഗിക്ക് ഡെങ്കിപനിയുടെ ലക്ഷണമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനാല്‍ തന്നെ ബന്ധപ്പെട്ടവര്‍ നീക്കം ചെയ്തില്ലെങ്കില്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ ഓവുചാല്‍ പൊളിച്ചുമാറ്റി തുടര്‍നടപടികള്‍ ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നഗരസഭക്ക് നേരിട്ട് നിവേദനം കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പൗരസമിതി അംഗങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."