HOME
DETAILS

സ്ഥലംമാറ്റം: പൊലിസ്, ഇന്റലിജന്‍സ് മേധാവിമാര്‍ കൊമ്പുകോര്‍ത്തു

  
backup
August 05 2016 | 18:08 PM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1

തിരുവനന്തപുരം: പൊലിസുകാരുടെ സ്ഥലംമാറ്റത്തെ ചൊല്ലി പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ഇന്റലിജന്‍സ് മേധാവി ആര്‍.ശ്രീലേഖയും കൊമ്പുകോര്‍ത്തു. താന്‍ സ്ഥലം മാറ്റിയവരുടെ ലിസ്റ്റ് റദ്ദാക്കുകയും ആരോപണമുള്ളവര്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചുനിയമിച്ചതിലും ക്ഷുഭിതയായ റെയില്‍വേയുടെ ചുമതലയുള്ള ഇന്റലിജന്‍സ് എ.ഡി.ജി.പി ശ്രീലേഖ പൊലിസ് മേധാവിക്കടുത്തെത്തി തന്റെ ലിസ്റ്റ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അറിയാതെ നടത്തിയ സ്ഥലംമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ പൊലിസ് മേധാവി ഉറച്ചുനിന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് സൂചന.

റെയില്‍വേ പൊലിസില്‍ നിന്നും കഴിഞ്ഞയാഴ്ച 150 പേരെ എ.ഡി.ജി.പി ആര്‍.ശ്രീലേഖ നേരിട്ട് ഇടപെട്ട് മാറ്റിയിരുന്നു. എന്നാല്‍ സ്‌പെഷല്‍ പൊലിസ് വിഭാഗത്തിലെ സ്ഥലംമാറ്റം നടത്തുന്നത് ഡി.ജി.പി നേരിട്ടാണ്. ഇതു മറികടന്നാണ് ഇന്റലിജന്‍സ് മേധാവി സ്ഥലം മാറ്റലിസ്റ്റ് റെയില്‍വേ എസ്.പിക്കു നല്‍കിയത്.

ഉടന്‍ തന്നെ എസ്.പി ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ ഡി.ജി.പി ഉത്തരവിറക്കാത്തതിനാല്‍ ഇവര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. മറ്റു സ്ഥലങ്ങളില്‍ നിന്നും ഇവിടേയ്ക്ക് നിയമിച്ചവര്‍ക്ക് അവിടെ നിന്നും വിട്ടുവരാനും കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഡി.ജി.പി സ്ഥലംമാറ്റ ലിസ്റ്റ് റദ്ദു ചെയ്തത്.

ഇതിന് സമാനമായ രൂപത്തില്‍ സ്‌റ്റേറ്റ് ക്രൈം റിക്കാര്‍ഡസ് ബ്യൂറോയില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച പലരും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. 21 പേരെയാണ് ഇവിടെ നിന്നും ഒറ്റയടിക്ക് മാറ്റിയത്. എ.ആര്‍ ക്യാംപിലെ ഇല്ലാത്ത തസ്തികയിലേക്ക് പോലും എസ്.സി.ആര്‍.ബിയില്‍ നിന്ന് പൊലിസുകാരെ എ.ഡി.ജി.പി ശ്രീലേഖ സ്ഥലം മാറ്റി നിയമിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന പൊലിസ് മേധാവിക്കും അതീവരഹസ്യമായവയടക്കമുള്ള കാര്യങ്ങള്‍ കൈമാറാന്‍ ചുമതലപ്പെട്ട രഹസ്യാന്വേഷണ വിഭാഗം മേധാവിയും സംസ്ഥാനത്തെ ക്രമസമാധാന ചുമതല കൈകാര്യം ചെയ്യേണ്ട പൊലിസ് ചീഫും അധികാര കേന്ദ്രത്തെച്ചൊല്ലി ഉടക്കുന്നത് പിണറായി സര്‍ക്കാരിനും വലിയ തലവേദനയായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago