കക്കൂസ്് മാലിന്യം ജനവാസകേന്ദ്രത്തിനു സമീപം തള്ളുന്നതായി പരാതി
ആനക്കര: ചാലിശ്ശേരി പഞ്ചായത്തിലുളള റോയല്‍ ദന്തല്‍ കോളജിന്റെ കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നത് കപ്പൂര്‍ പഞ്ചായത്തിലെ പള്ളങ്ങാട്ട് ചിറ മണ്ണാറ പറമ്പിലെ ഇരുമ്പിന്‍കുന്നില്‍. ഇതിന് സമീപം ജനവാസകേന്ദ്രം കൂടിയാണ്. കോളജ് ഹോസ്റ്റലിലെ കക്കൂസ് ടാങ്കില്‍നിന്ന് അഞ്ച് എച്ച്.പി മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് പൈപ്പ് വഴിയാണ് കപ്പൂര്‍ പഞ്ചായത്തിലെ ജനവാസകേന്ദ്രത്തിന് സമീപം ജെ.സി.ബി ഉപയോഗിച്ച് നിര്‍ച്ച കുഴിയിലേക്ക് പമ്പ് ചെയ്യുന്നത്. ഇതാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടക്കമുളള സംഘം സ്ഥലം സന്ദര്‍ശിച്ച് സ്റ്റോപ്പ് മെമ്മോ നല്‍കി നിര്‍ത്തിവച്ചത്.
നേരത്തെ ചാലിശ്ശേരി പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും കോളജിന് അനുകൂല നിലപാടാണ് എടുത്തത്. ഈ സംഭവം തൃത്താല എം.എല്‍.എയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ കിട്ടിയിരുനില്ലന്ന് നാട്ടുകാര്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യത്തീംഖാനക്കാണന്ന് പറഞ്ഞ് സെന്റിന് 250 രൂപ നിരക്കില്‍ പാവപ്പെട്ടവരില്‍നിന്ന് വാങ്ങിയ ശേഷം കോളജിന് മറിച്ച് വിറ്റ സ്ഥലത്താണ് കക്കൂസ് മാലിന്യം തള്ളാനായി കുഴിയെടുത്തിരിക്കുന്നത്. കല്ലുവെട്ടിയെടുത്ത പ്രദേശമാണിത്. ഇവിടെ കക്കൂസ് മാലിന്യം തള്ളാനായി കൂറ്റന്‍ ടാങ്ക് കെട്ടുന്നുണ്ട്. നിലവില്‍ ഇതിന് സമീപം താല്‍കാലികമായി കുത്തിയ രണ്ട് കുഴിയിലേക്കാണ് ഇപ്പോള്‍ മാലിന്യം തള്ളിയിരുന്നത്. മാലിന്യം തള്ളിയ കുഴിക്ക് മുകളില്‍ താല്‍കാലിക വലകെട്ടിയിരിക്കുകയാണ്. അസഹ്യമായ മണം മൂലം നാട്ടുകാര്‍ ബുദ്ധിമുട്ടിയിരിക്കുകയാണ്. മഴക്കാലമായതിനാല്‍ കുഴിയില്‍ വെള്ളം നിറഞ്ഞ് ഇത് പുറത്തേക്ക് ഒഴുകാനുളള സാധ്യതയുമുണ്ട്.
അഞ്ച് വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് തന്നെ കക്കൂസ് മാലിന്യങ്ങള്‍ തള്ളിയിരുന്നു. ഇപ്പോള്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് പൂര്‍വ്വാധികം ശക്തിയോടെ മാലിന്യം തള്ളുന്നത്. 400 ലേറെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുമ്പോള്‍ തന്നെ മാലിന്യ സംസ്‌കരണത്തിന് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിവേണം ഇതിന്റെ അടിസ്ഥനത്തിലാണ് അനുമതി ലഭിക്കുന്നത്. എന്നാല്‍ ഇത്തരമൊരു സംവിധാനമില്ലാതെയാണ് ഇവിടെ പ്രവര്‍ത്തനം നടക്കുന്നതെന്ന് പരാതിയുമുണ്ട്. ഇതിനെതിരേ നാട്ടുകാര്‍ ഒപ്പിട്ട പരാതി ചാലിശ്ശേരി, കപ്പൂര്‍ പഞ്ചായത്തുകളില്‍ നല്‍കിയിരുന്നു. കപ്പൂര്‍ പഞ്ചായത്തില്‍ ഡങ്കിപനി അടക്കമുളള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ പഞ്ചായത്തില്‍ തന്നെ കക്കൂസ് മാലിന്യം തള്ളുന്നത് ജനങ്ങളോട് കാട്ടുന്ന ക്രൂരതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."