പാലക്കാട് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ഒലവക്കോട്: ജില്ലയില്‍ ക്രിമിനല്‍ കേസുകള്‍ കുന്നു കൂടുന്നതും തെളിയാത്ത കേസുകളും പൊലിസിന് തലവേദനയാവുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഓരോവര്‍ഷവും കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടാകുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം തെളിയാത്ത കേസുകളുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിച്ചു. പാലക്കാട് ജില്ലയില്‍ കഴിഞ്ഞവര്‍ഷം 19,050 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2010ല്‍ ഇത് 10,420 മാത്രമായിരുന്നു.
മയക്കുമരുന്നു കടത്തലും മദ്യകേസുകളും ഇതിനു പുറമേ വരും. അതേസമയം ക്രിമിനല്‍ കേസുകള്‍ ഓരോവര്‍ഷവും വര്‍ധിക്കുകയും കേസുകള്‍ പിടികൂടുന്നതും തെളിയിക്കപ്പെടുന്നതും ഏറെ കുറവാണ്.
ഭൂരിഭാഗം കേസുകളിലും പൊലിസ് നിസ്സഹായരാണ്. മുമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കു കീഴിലും ഡിവൈ.എസ്.പിക്കു കീഴിലുമെല്ലാം കേസുകള്‍ക്കു തുമ്പുണ്ടാക്കാനും അന്വേഷണം നടത്തുന്നതിനും പ്രത്യേകം സ്ക്വാഡുകള്‍ രൂപീകരിച്ചിരുന്നു. ഈ സ്ക്വാഡുകള്‍ മികച്ച നിലയില്‍ തന്നെ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സ്ക്വാഡിലെ ചില ഉദ്യോഗസ്ഥന്മാര് സ്ഥലം മാറിയതും മറ്റും താളം തെറ്റി. ചെര്‍പ്പുളശ്ശേരിയില്‍ നിന്നു കോടികള്‍ വിലമതിക്കുന്ന രാജാരവിവര്‍മയുടെ എണ്ണഛായാചിത്രം മോഷണം പോയത് പിടികൂടിയതും പനമണ്ണ ഇരട്ടകൊലക്കേസ് പ്രതിയെ പിടികൂടിയതും ഉള്‍പ്പെടെ ശ്രദ്ധേയമായ നിരവധി കേസുകള്‍ക്കു തുമ്പുണ്ടാക്കാന്‍ ക്രൈം സ്ക്വാഡുകള്‍ക്കും കഴിഞ്ഞിരുന്നു.
പിടികൂടുന്ന കേസുകളുടെ എണ്ണത്തില്‍ ജില്ല പിറകില്‍ നില്ക്കുന്നതു കൊണ്ടാണ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്ധയുണ്ടാകുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ചയായാണ് ഇതിനെ പൊതുസമൂഹം കാണുന്നത്. ജില്ലയില്‍ ഓരോ സ്റ്റേഷനുകളിലും കേസുകള്‍ ദിനംപ്രതി കുമിഞ്ഞു കൂടുകയാണ്. ജില്ലയില്‍ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഒറ്റപ്പാലത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."