നടപ്പാത നവീകരണം: സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി മീനങ്ങാടി പൊലിസ് സ്റ്റേഷന്
മീനങ്ങാടി: നടപ്പാത നവീകരണ പ്രവൃത്തികളുടെ ഭാഗമായി മതില് പൊളിച്ച് നടപ്പാത പ്രവൃത്തി തുടങ്ങിയതോടെ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി മീനങ്ങാടി പൊലിസ് സ്റ്റേഷന്. ഇതോടെ വിവിധ കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ക്കും പൊലിസുകാരുടെ വാഹനങ്ങള്‍ക്കും പാര്‍ക്കിങിന് സ്ഥലമില്ലാത്ത അവസ്ഥയാണ്. നിലവിലുണ്ടായിരുന്ന മതില് പൊളിച്ച് കോംപൗണ്ടിനുള്ളിലൂടെയാണ് ഇപ്പോള്‍ ഡ്രൈനേജ് പ്രവൃത്തി നടക്കുന്നത്. പൊലിസ് ജീപ്പ് നിര്‍ത്തിയിട്ടാല്‍ തന്നെ മറ്റൊരു വാഹനം നിര്‍ത്തിയിടാന്‍ കഴിയാത്ത വിധം പരുങ്ങലിലായ സ്റ്റേഷനില്‍ ജീവനക്കാരുടെ ഇരുചക്രവാഹനമുള്പ്പടെ നിര്‍ത്തിയിടണമെങ്കില്‍ മറ്റൊരു മാര്‍ഗം തേടേണ്ട അവസ്ഥയാണുള്ളത്. നിയമം ലംഘിക്കുന്ന വാഹനങ്ങളും അപകടത്തില്‍പ്പെടുന്ന വാഹനങ്ങളും, കോംപൗണ്ടില്‍ നിറഞ്ഞപ്പോള്‍ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യം മേല്‍ ഉദ്യോഗസ്ഥരെ അറിയിച്ച് കാത്തിരിക്കുന്നതിനിടെയാണ് ഡ്രൈനേജ് പ്രവൃത്തിയുടെ ഭാഗമായി വാഹനങ്ങള്‍ നീക്കി പ്രവൃത്തി ആരംഭിച്ചത്. നിലവിലെ സാഹചര്യത്തില്‍ സ്റ്റേഷന് കൂടുതല്‍ സ്ഥല സൗകര്യമുള്ളിടത്തേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."