HOME
DETAILS

പവര്‍ലിഫ്റ്റിങ്ങിലെ ഉരുക്കുവനിതക്ക് പറക്കാന്‍ ചിറകുകള്‍ വേണം

  
backup
October 14, 2019 | 8:54 AM

power-lifting-champon-face-economic-problem-to-contest

 


ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പണമില്ല


കല്‍പ്പറ്റ: പവര്‍ ലിഫ്റ്റിങ്ങിലും പഞ്ചഗുസ്തിയിലും എതിരാളികളില്ലാതെ സ്വര്‍ണക്കൊയ്ത്ത് നടത്തുന്ന കേരളത്തിന്റെ ഉരുക്കു വനിതകളില്‍ ഒരാള്‍ക്ക് പറക്കാന്‍ ചിറകുകള്‍ വേണം. ദേശീയ ചാംപ്യന്‍ഷിപ്പില്‍ ഇരു മത്സരങ്ങളിലും സ്വര്‍ണക്കൊയ്ത്ത് നടത്തിയ വയനാട്ടുകാരി വന്ദന ഷാജിയാണ് അന്തര്‍ദേശീയ മത്സരങ്ങളില്‍ രാജ്യത്തിനായി മാറ്റുരക്കാന്‍ പോകാന്‍ സാമ്പത്തിക ശേഷിയില്ലാതെ ബുദ്ധിമുട്ടുന്നത്.
കൈക്കരുത്ത് കൊണ്ട് 2013 മുതല്‍ തുടര്‍ച്ചയായി ആറു വര്‍ഷം വിവിധ കാറ്റഗറികളില്‍ ദേശീയ ചാംപ്യനായ വന്ദന പവര്‍ലിഫ്റ്റിങ്ങില്‍ കൂടി കൈനോക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം പിന്നിടുന്നേയുള്ളൂ. എന്നാല്‍ ഈ രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണ ദേശീയ ചാംപ്യനായി കരുത്തറിയിച്ച വന്ദനക്ക് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിന് പോകണമെങ്കില്‍ കായിക പ്രേമികളായ സുമനസുകള്‍ കനിയാതെ വയ്യ. 2018ല്‍ 84 കിലോഗ്രാം അണ്‍ ഒക്യൂപൈഡ് വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞ വന്ദനക്ക് സാമ്പത്തിക പ്രയാസം കാരണം മംഗോളിയയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായിരുന്നില്ല. അന്ന് കുറച്ചുപണം അസോസിയേഷനില്‍ അടച്ചിരുന്നെങ്കിലും മുഴുവന്‍ തുക അടക്കാനാകാത്തതിനാല്‍ അവസരം നഷ്ടപ്പെടുകയായിരുന്നു.
അത് സങ്കടമായി മനസില്‍ കൊണ്ട് നടക്കുന്നതിനിടെയാണ് വീണ്ടും ദേശീയ ചാംപ്യന്‍ഷിപ്പ് എത്തുന്നത്. ഛത്തിസ്ഗഡില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ 84 കിലോഗ്രാം വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡോടെയാണ് വന്ദന എതിരാളികളെ ബഹുദൂരം പിന്നിലാക്കിയത്. മൂന്ന് റെക്കോര്‍ഡുകളാണ് വന്ദന ഇത്തവണ തന്റെ പേരില്‍ കുറിച്ചത്. സ്‌കോട്ടില്‍ 155.5 കിലോഗ്രാം ഉയര്‍ത്തി റെക്കോര്‍ഡിട്ട വന്ദന ഡെഡ് ലിഫ്റ്റില്‍ 157 കിലോഗ്രാം ഉയര്‍ത്തിയും റെക്കോര്‍ഡിട്ടു.
ബെഞ്ച് പ്രസില്‍ 65 കിലോഗ്രാം ഉയര്‍ത്തി ടോട്ടല്‍ വെയിറ്റില്‍ 375.5 കിലോഗ്രാം എന്ന പുതിയ റെക്കോര്‍ഡും തന്റെ പേരില്‍ കുറിച്ചാണ് ഈ വരുന്ന ഡിസംബര്‍ രണ്ടു മുതല്‍ എട്ടു വരെ കസാഖിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയത്.
ഇത്രയൊക്കെ നേട്ടങ്ങള്‍ തന്റെ പേരില്‍ കുറിച്ച ഈ മിടുക്കിക്ക് പക്ഷെ ഡിസംബറില്‍ കസാഖിസ്ഥാനിലേക്ക് പോകാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യത വരുത്താന്‍ സാധിച്ചിട്ടില്ല.
കേരള പവര്‍ ലിഫ്റ്റിങ് അസോസിയേഷനില്‍ 1,45,000 രൂപ അടച്ചെങ്കില്‍ മാത്രമെ തന്റെ അന്തര്‍ദേശീയ ചാംപ്യന്‍ഷിപ്പെന്ന സ്വപ്നം പൂവണിയിക്കാനാവൂ. അങ്കമാലി മോണിങ് സ്റ്റാര്‍ ഹോം സയന്‍സ് കോളജില്‍ ബി.എസ്‌സി രണ്ടാംവര്‍ഷ ഫാമിലി ആന്‍ഡ് കമ്മ്യുണിറ്റി സയന്‍സിന് പഠിക്കുന്ന വന്ദനയെ പവര്‍ലിഫ്റ്റിങ്ങില്‍ കരുത്തയാക്കിയത് കോളജിലെ അധ്യാപിക ഡോ. മെറ്റില്‍ഡ തോമസും പരിശീലകന്‍ ഗിരീഷ് ഹരിദാസുമാണ്. ഹോട്ടല്‍ ജീവനക്കാരനായ അച്ഛന്‍ ഷാജിയുടെ വരുമാനം കൊണ്ടാണ് ഭാര്യ ആന്‍സിയും മൂന്ന് പെണ്‍മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞുപോകുന്നത്. പഴയ പഞ്ചഗുസ്തി താരവും കരാട്ടെ മാസ്റ്ററുമായ ഷാജി തന്നെയാണ് മക്കളെ കായികരംഗത്തേക്ക് ആദ്യം കൈപിടിച്ച് നടത്തിയത്. ഷാജിയുടെ ശിക്ഷണത്തില്‍ വന്ദന ആറു വര്‍ഷം തുടര്‍ച്ചയായി പഞ്ചഗുസ്തിയില്‍ ദേശീയ ചാംപ്യനായപ്പോള്‍ ചേച്ചി വര്‍ഷയും പഞ്ചഗുസ്തിയിലും തായ്ക്വാന്‍ഡോയിലുമായി കഴിവ് തെളിയിച്ചു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ തായ്ക്വാന്‍ഡോ താരം കൂടിയായിരുന്നു വര്‍ഷ. മക്കളെ കായിക രംഗത്തേക്ക് കൈപിടിച്ച് നടത്തിയെങ്കിലും സാമ്പത്തികമായി അവര്‍ക്കൊപ്പം ഇപ്പോള്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഷാജിയുള്ളത്. അതുകൊണ്ട് തന്നെ കായികപ്രേമികളായ സുമനസുകള്‍ മനസ് വച്ചെങ്കിലേ വന്ദനയെന്ന കേരളത്തിന്റെ ഉരുക്ക് വനിതക്ക് അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തിനായി മാറ്റുരക്കാനാകൂ. സുമനസുകള്‍ കൈവിടില്ലെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഈ മിടുക്കിയും കുടുംബവും പരിശീലകരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  an hour ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  an hour ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  an hour ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  2 hours ago
No Image

കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം

International
  •  2 hours ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്

Kerala
  •  2 hours ago
No Image

അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകൾക്കും ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ

Kerala
  •  2 hours ago
No Image

ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും

National
  •  3 hours ago
No Image

'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ

Football
  •  3 hours ago