HOME
DETAILS
MAL
പൈപ്പ് ലൈനില്‍ വെള്ളമെത്തിയിട്ട് 13 ദിവസം; ജനം ദുരിതത്തില്‍
backup
November 11 2018 | 05:11 AM
പുത്തനത്താണി: ആതവനാട് പഞ്ചായത്തിലെ വിവിധ മേഘലകളില്‍ വെള്ളമെത്തിയിട്ട് 13 ദിവസം പിന്നിട്ടു.
വാട്ടര്‍ അതോറിറ്റി അനങ്ങാപാറ നയം സ്വീകരിക്കുന്നതായി ആക്ഷേപം. ആതവനാട് പഞ്ചായത്തിലെ പൂളമംഗലം, കരുവാന്പടി, വെട്ടിച്ചിറ, കൂടശ്ശേരിപ്പാറ, ചുങ്കം ഉള്‍പ്പെടുന്ന പ്രദേശങ്ങലിലാണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം വിതരണം മുടങ്ങിയത്.
നിരവധി തവണ വാട്ടര്‍ അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടിട്ടും കുടിവെള്ള വിതരണം പുനസ്ഥാപിക്കുവാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇക്കാരണത്താല്‍ കുടിവെള്ളത്തിനും മറ്റുമായി പൈപ്പ് ലൈനിലൂടെ വെള്ളമാശ്രയിച്ചിരുന്നവര്ക്ക് വലിയ പ്രയാസമാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."