പനിമരണം തുടരുന്നു
കോഴിക്കോട്: ജില്ലയില്‍ പനിമരണം തുടരുന്നു. ഇന്നലെ എലിപ്പനി ബാധിച്ച് അധ്യാപകനായ ചക്കിട്ടപാറ ചീരംകുന്നത്ത് സി.ബി സതീഷും ഡെങ്കിപ്പനി ബാധിച്ച് കാക്കൂര്‍ പഞ്ചായത്ത് പുന്നശ്ശേരിയിലെ ചെറുപാറ റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായ കോട്ടറ ഗോവിന്ദന്‍കുട്ടി നായരുമാണ് മരിച്ചത്.
ജില്ലയില്‍ 25411 പേര്‍ ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയെത്തി. ഇതില്‍ 2008 പേര്‍ക്ക് വൈറല്‍ പനിയും 31 പേര്‍ക്ക് സ്ഥിരീകരിച്ച ഡെങ്കിപ്പനിയുമുണ്ട്. 119 സംശയാസ്പദ കേസുകളാണുള്ളത്. മഞ്ഞപ്പിത്തം സംശയിക്കുന്ന അഞ്ചു കേസുകളില്‍ രണ്ടെണ്ണം സ്ഥിരീകരിച്ചു. എച്ച്1 എന്‍1 നാലു കേസുകളും ഡിഫ്തീരിയ രണ്ടു കേസുകളുമുണ്ട്. ഒരാള്‍ എലിപ്പനിയുണ്ടെന്ന സംശയത്തിലുമാണ്.
ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ 68ഓളം ടീമുകള്‍ ജില്ലയിലുടനീളം പങ്കെടുത്തു. 3173 വീടുകള്‍ സന്ദര്‍ശിച്ചതില്‍ 221 വീടുകള്‍ കൊതുകുകളുടെ ഉറവിട സാധ്യതയുള്ളവയാണ്.
277 സജീവ ഉറവിടങ്ങളും കണ്ടെത്തി. ജില്ലയില്‍ 12 ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ നടന്നു. കക്കയത്ത് രണ്ടു മെഡിക്കല്‍ ക്യാംപുകള്‍ നടത്തി. പഞ്ചായത്ത്തല യോഗവും നടന്നു. എരമംഗലത്ത് വാര്‍ഡ്തല യോഗവും 16 സ്ഥലങ്ങളില്‍ സ്‌പ്രേയിങ്ങും നടത്തി.
ഒളവണ്ണയില്‍ 460 ഗര്‍ഭിണികളെ പരിശോധിച്ചതില്‍ 16 പേര്‍ക്ക് പനിയുള്ളതായി കണ്ടെത്തുകയും ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ദിനംപ്രതി പനിമരണം വര്‍ധിക്കുന്നത് ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."