വിജയത്തുടക്കമിടാന്‍ പെയ്സ്-ബൊപ്പണ്ണ സഖ്യം
പുരുഷ വിഭാഗം ഡബിള്‍സ് ടെന്നീസാണ് ആദ്യ ദിനത്തില്‍ ഇന്ത്യ പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊരു വിഭാഗം. ആദ്യ മത്സരത്തില്‍ പോളണ്ടാണ് ഇന്ത്യക്ക് എതിരാളി. ലിയാന്‍ഡര്‍ പെയ്സ്-രോഹന് ബൊപ്പണ്ണ, ലൂക്കാസ് കുബോറ്റ്-മാര്സിന് മാറ്റ്കോവ്സ്കി സഖ്യത്തെയാണ് നേരിടുന്നത്. എന്നാല്‍ മത്സരത്തിനിറങ്ങും മുന്‍പേ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പുറത്തുവന്നത് ടീമിന് തിരിച്ചടിയാണ്.
ഈ സാഹചര്യത്തില്‍ ജയം കൊണ്ട് മാത്രമേ ഇരുവര്‍ക്കും മറുപടി നല്കാന് സാധിക്കുകയുള്ളൂ. സീസണില്‍ ഡേവിസ് കപ്പ് പ്ലേയോഫിലേക്ക് ഇന്ത്യയെ ജയത്തിലൂടെ നയിക്കാന്‍ ഇരുവരും ചേര്‍ന്ന സഖ്യത്തിനു സാധിച്ചിരുന്നു. ഈ വിജയം നല്കുന്ന ആത്മവിശ്വാസം തുണയാകുമെന്നു പ്രതീക്ഷിക്കാം. ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകള്‍ മറികടക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് അത് തിരിച്ചടിയാകും.
മറ്റു മത്സരങ്ങളില്‍ 10 മീറ്റര്‍ വനിതാ വിഭാഗം എയര്‍ റൈഫിള്‍ യോഗ്യതാ റൗണ്ടില്‍ അയോനിക പോളും പുരുഷ വിഭാഗം തുഴച്ചിലിന്റെ ഹീറ്റ്സില്‍ ദത്തു ബബന്‍ ഭൊകനലുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ആദ്യ ദിനം കളത്തിലിറങ്ങുന്ന താരങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."