ഇസ്‌ലാമിക വിരുദ്ധത പ്രചരിപ്പിക്കുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മാഗസിന്‍ വിവാദമാകുന്നു
മാഗസിനില്‍ മതവിശ്വാസികളെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തുന്ന ലേഖനങ്ങള്‍
തേഞ്ഞിപ്പലം: മതനിന്ദ നടത്തുന്ന കവിതയും ലേഖനങ്ങളും ഉള്‍പ്പെടുത്തിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ മാഗസിന്‍ വിവാദമാകുന്നു. 'പോസ്റ്റ് ട്രൂത്ത്' എന്ന പേരില്‍ ഇറക്കിയ കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന്‍ മാഗസിനാണ് ഇസ്‌ലാമിക ആചാരങ്ങളെ പരസ്യമായി അവഹേളിക്കുന്നത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന്റെ ആഭിമുഖ്യത്തില്‍ എഡിറ്റര്‍ എ.എം ശ്യാം മോഹന്റെ നേതൃത്വത്തില്‍ യൂനിയന്‍ പുറത്തിറക്കിയ മാഗസിനില്‍ 'മൂടുപടം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിത മുസ്‌ലിം സ്ത്രീകളുടെ മതപരമായ വേഷവിധാനത്തെയും വിശ്വാസത്തെയും പരിഹസിക്കുന്നതാണ്. ഇതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
നിഖാബ് ധരിച്ച മുസ്‌ലിം സ്ത്രീയുടെ ചിത്രം സഹിതമുള്ള 'മൂടുപടം' എന്ന വിവാദ കവിതയില്‍ മതവിശ്വാസികളെ വ്രണപ്പെടുത്തുന്ന വരികളാണുള്ളത്. മുസ്‌ലിം സ്ത്രീകളെ മോശമായ ഭാഷയില്‍ ചിത്രീകരിച്ച് കടുത്ത മതവിരോധമാണ് സര്‍വകലാശാലയുടെ പേരില്‍ യൂനിയന്‍ പുറത്തിറക്കിയ മാഗസിന്‍ നടത്തുന്നതെന്നാണ് ആരോപണം.
കൂടാതെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധി എം.പി, ശബരിമല അയ്യപ്പസ്വാമി, മാതാ അമൃതാനന്ദമയി എന്നിവരെയും കടന്നാക്രമിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും മാഗസിനിലുണ്ടെന്നാണ് വിവരം.
14 അംഗ മാഗസിന്‍ സമിതിക്കൊപ്പം എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന്‍ ഭാരവാഹികളും അധ്യാപകരായ ഡോ.ആര്‍.വി.എം ദിവാകരന്‍ (സ്റ്റാഫ് എഡിറ്റര്‍), ഡോ.പി.ജെ ഹെര്‍മന്‍ എന്നിവരും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
വിവാദ മാഗസിന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."