സൂചനാ ബോര്‍ഡുകളില്ലാതെ ശ്രീകണ്ഠപുരം ട്രാഫിക് സിഗ്നല്‍
ശ്രീകണ്ഠപുരം: സെന്‍ട്രല്‍ ജങ്ഷനിലെ ട്രാഫിക് സംവിധാനത്തില്‍ സിഗ്നലോ, സീബ്രാ വരയോ ഇല്ലാത്തത് യാത്രക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. പയ്യാവൂര്‍, ചെമ്പേരി ഭാഗത്തേക്കും തളിപ്പറമ്പ്, ഇരിട്ടി, ഇരിക്കൂര്‍ ഭാഗത്തേക്കും തിരിയുന്ന സംസ്ഥാനപാത ജങ്ഷനില്‍ അടിക്കടിയുണ്ടവുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കാനാണ് കെ.സി ജോസഫ് എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചത്. ജങ്ഷനില്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന ദിശാസൂചിക വളരെ ചെറുതും സ്വകാര്യവ്യക്തി സ്ഥാപിച്ചതുമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്നാണ് പ്രദേശവാസികളുടെ പരാതി. കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ വാഹനങ്ങള്‍ക്കും പയ്യാവൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്കും ഒരേ ദൈര്‍ഘ്യത്തില്‍ ചുവപ്പ് സിഗ്നല്‍ കത്തുന്നതിനാല്‍ തിരക്ക് കൂടുതലുള്ള റോഡില്‍ രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."