HOME
DETAILS

ചാച്ചാജി

  
backup
November 11 2018 | 18:11 PM

%e0%b4%9a%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%9c%e0%b4%bf

 

ജോസ് ചന്ദനപ്പിള്ളി#


ഇന്ത്യയെ കണ്ട നെഹ്‌റു

ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍. നിഷ്‌കളങ്കമായ, സ്‌നേഹിക്കപ്പെടേണ്ട, സംരക്ഷിക്കപ്പെടേണ്ട ശിശുക്കളെ കരുതലോടെ വളര്‍ത്തേണ്ട ചുമതല സമൂഹത്തിനുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍, സംരക്ഷണം, വിദ്യാഭ്യാസം എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ലോകമാകമാനം ശിശുദിനം ആഘോഷിച്ചുവരുന്നു. അന്തര്‍ദേശീയ ശിശുദിനം നവംബര്‍ 20-ാം തീയതിയാണ് ആചരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ പല ദിവസങ്ങളിലാണ് ദേശീയ ശിശുദിനം ആചരിക്കുന്നത്. കുട്ടികളുടെ ചാച്ചാജിയായിരുന്നു നെഹ്‌റു. കുട്ടികളെയും യുവജനങ്ങളെയും സ്‌നേഹിച്ചതിനും അവരുടെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി അനവധി പദ്ധതികള്‍ നടപ്പാക്കിയതിനുമാണ് നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി എന്ന നിലയിലോ, ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിപദത്തിലിരുന്ന വ്യക്തി എന്ന നിലയിലോ മാത്രമല്ല നെഹ്‌റു ശ്രദ്ധേയനാവുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ മുന്‍ നിരയില്‍ നിന്ന് നയിച്ച അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായതോടെ, ആധുനിക ഇന്ത്യയ്ക്കിണങ്ങിയ ഒരു രാഷ്ട്രീയ സാംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. നെഹ്‌റുവിന്റെ നിഷ്പക്ഷമായ വിദേശ നയവും സാമൂഹ്യ-വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും ദേശീയ സുരക്ഷാ പദ്ധതികളും സമാധാന ശ്രമങ്ങളും ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചു. പഞ്ചവത്സര പദ്ധതികളില്‍ ഊന്നിക്കൊണ്ടുള്ള സാമ്പത്തിക നയങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് കരുത്തേകി.


കുസൃതിക്കാരനായ കുട്ടി
വായില്‍ സ്വര്‍ണക്കരണ്ടിയുമായിട്ടായിരുന്നു ജവാഹറിന്റെ ജനനം. 1889 നവംബര്‍ 14-ന് അലഹബാദിലെ ആനന്ദഭവനില്‍ സമ്പന്നരും സമൂഹത്തില്‍ ഉന്നതസ്ഥാനീയരുമായിരുന്ന മോത്തിലാല്‍ നെഹ്‌റുവും സ്വരൂപ് റാണിയുമായിരുന്നു മാതാപിതാക്കള്‍. 18-ാം നൂറ്റാണ്ടില്‍ കശ്മീരില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ അലഹബാദിലേക്ക് കുടിയേറിയ ബ്രാഹ്മണരാണ് നെഹ്‌റു കുടുംബക്കാര്‍. പിതാവ് മോത്തിലാല്‍ സ്വാതന്ത്ര്യസമര നേതാവും അഭിഭാഷകനുമായിരുന്നു. ജവാഹര്‍ എന്ന വാക്കിന്റെ അര്‍ഥം അമൂല്യരത്‌നം എന്നാണ്. ലാല്‍ എന്നാല്‍ പ്രിയപ്പെട്ടവന്‍ എന്നും.
കൊച്ചു നെഹ്‌റുവിന് അഞ്ചോ ആറോ വയസ് പ്രായമുള്ള കാലം. ഒരിക്കല്‍ അച്ഛന്റെ മേശപ്പുറത്ത് രണ്ടു പേനകള്‍ ഇരിക്കുന്നതു കണ്ടു. ഭംഗിയുള്ള ആ പേനകള്‍ കണ്ട് കൊതിയായി. അച്ഛന് രണ്ട് പേന ആവശ്യം വരില്ലല്ലോ? അവന്‍ സ്വയം പറഞ്ഞു. ആരുമറിയാതെ ഒരു പേന എടുത്ത് ഒളിച്ചു വച്ചു. പേന കാണാതായത് അച്ഛന്റെ ശ്രദ്ധയില്‍പെട്ടു. അച്ഛനും അമ്മയും കൂടെ പേന എല്ലായിടത്തും തിരഞ്ഞു. പേടിച്ച് കൊച്ചു ജവാഹര്‍ മിണ്ടിയില്ല. ഒടുവില്‍ കള്ളനെ പേനയോടു കൂടി പിടികൂടി. അച്ഛന്‍ അവനെ പൊതിരെ തല്ലി. എങ്കിലും അച്ഛനോട് അവന് ഒട്ടും ദേഷ്യം തോന്നിയില്ല, കാരണം ചെയ്തത് തെറ്റാണെന്ന് അവന് മനസിലായിക്കഴിഞ്ഞിരുന്നു.
കുസൃതിക്കാരനായ ആ കുട്ടിയാണ് പിന്നീട് വളര്‍ന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിത്തീര്‍ന്നത്! പ്രഗത്ഭരായ ബ്രിട്ടീഷ് അധ്യാപകരെ നിയമിച്ച് വീട്ടില്‍ വച്ചുതന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉപരിപഠനം ഇംഗ്ലണ്ടിലെ ഹാരോ പബ്ലിക് സ്‌കൂളില്‍. തുടര്‍പഠനം കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍.
ഇംഗ്ലണ്ടിലേക്കു ഉപരിപഠനത്തിനു പോയ നെഹ്‌റു ഏഴുവര്‍ഷത്തെ വിദേശ വാസത്തിനൊടുവില്‍ പ്രകൃതി ശാസ്ത്രത്തിലും ബാരിസ്റ്റര്‍ പരീക്ഷയിലും ബിരുദം നേടിയാണ് 1912-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്.


സ്വാതന്ത്ര്യ സമര നായകന്‍
ഇന്ത്യയിലെത്തിയ നെഹ്‌റു പിതാവിനോടൊപ്പം അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. എന്നാല്‍ കൂടുതല്‍ സമയം ഭാരത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും തീരുമാനിച്ചു. പട്‌നയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു. റൗലറ്റ് ആക്ടിനെതിരേയും ജാലിയന്‍വാല കൂട്ടക്കൊലക്കെതിരെയും ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധിജി നിസഹകരണ പ്രസ്ഥാനം ആരംഭിച്ചതോടെ ജനങ്ങളേയും നേതാക്കളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.
നെഹ്‌റുവിനെ പലപ്രാവശ്യം അറസ്റ്റു ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. വിദേശ വസ്ത്ര ബഹിഷ്‌ക്കരണം, മദ്യ നിരോധനം എന്നിവയുടെ സന്ദേശം ഗ്രാമങ്ങളില്‍ പോലും എത്തിക്കാനുള്ള ചുമതല നെഹ്‌റു ഏറ്റെടുത്തു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും അലഹബാദ് നഗരസഭയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി ആറു തവണ തെരഞ്ഞെടുക്കപ്പെട്ടു. 1929-ലെ പുതവത്സര തലേന്ന് നെഹ്‌റു രവി നദിക്കരയില്‍ ത്രിവര്‍ണ പതാക ഉര്‍ത്തി.1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തെ തുടര്‍ന്ന് നെഹ്‌റുവിനെയും മകള്‍ ഇന്ദിരയെയും അറസ്റ്റു ചെയ്ത് ജയിലിലാക്കി.

നെഹ്‌റുവും ഗാന്ധിയും
1915- ഡിസംബറില്‍ ബോംബെയില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് ആദ്യമായി നെഹ്‌റു ഗാന്ധിജിയെ കാണുന്നത്. ഗാന്ധിയും നെഹ്‌റുവും തമ്മില്‍ നിരവധി വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നെഹ്‌റു ഗാന്ധിജിയെ ഗുരുവായാണ് പരിഗണിച്ചിരുന്നത്. ഗാന്ധിജിയുടെ വ്യക്തിത്വം, വിനയശീലം, മൃദുഭാഷി, ഗൗരവക്കാരന്‍ തുടങ്ങിയ സ്വഭാവങ്ങള്‍ നെഹ്‌റുവിനെ ആകര്‍ഷിച്ചിരുന്നു. യുവ നെഹ്‌റുവില്‍ അന്തര്‍ലീനമായിരുന്ന ഗഹനമായ ഏകാന്തത, ആദര്‍ശ ധീരത, ആത്മവിശ്വാസം, ഊര്‍ജസ്വലത എന്നിവയെക്കുറിച്ച് ഗാന്ധിജി ബോധവാനായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റായി നെഹ്‌റുവിനെ അവരോധിക്കുന്നതില്‍ ഗാന്ധിജിക്ക് പങ്കുണ്ടായിരുന്നു.


ജയിലിലെ എഴുത്തുകാരന്‍
മഹാത്മ ഗാന്ധിയുടെ സ്വാധീനവലയത്തിലായ നെഹ്‌റു 1919 മുതല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. 1921 മുതല്‍ 1945 വരെയുള്ള കാലയളവില്‍ ആറു തവണ ജയിലിലടയ്ക്കപ്പെട്ടു. 1930 ഒക്‌ടോബറിനും 1933 ഓഗസ്റ്റിനും ഇടയ്ക്ക് പല ജയിലിലും വച്ച് രചിച്ചതാണ് വിശ്വചരിത്രാവലോകനം (ഗ്ലിംപ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി) 1942 ഓഗസ്റ്റ് ഒന്‍പത് മുതല്‍ 1945 മാര്‍ച്ച് 28 വരെ അഹമ്മദ് നഗര്‍ ഫോര്‍ട്ട് തടങ്കല്‍ പാളയത്തില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ക്കും സഹതടവുകാര്‍ക്കും സമര്‍പ്പിച്ചതാണ് ഇന്ത്യയെ കണ്ടെത്തല്‍ (ദ ഡിസ്‌കവറി ഓഫ് ഇന്ത്യ). 1930-ല്‍ നെഹ്‌റു ജയിലില്‍ കഴിയുന്ന കാലത്ത് നവംബര്‍ 19-ന് ഇന്ദിരയ്ക്ക് പിറന്നാള്‍ സമ്മാനമായി ഒരു കത്ത് അയച്ചു.
പിന്നീട് 1933 വരെ വിവിധ ജയിലുകളില്‍ നിന്നും മകള്‍ക്ക് ധാരാളം കത്തുകള്‍ എഴുതി. മൂന്നുവര്‍ഷം കൊണ്ട് വിശ്വവിജ്ഞാനത്തിന്റെ അക്ഷയഖനികളായ 196 കത്തുകള്‍ ഇന്ദിരയ്ക്കു ലഭിച്ചു. ഈ കത്തുകളാണ് പില്‍ക്കാലത്ത് ഗ്ലിംപ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പേരില്‍ ഇതിന്റെ മൂലരൂപം അമ്പാടി ഇക്കാവമ്മ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
1934 ജൂണ്‍ മുതല്‍ 1935 ഫെബ്രുവരി വരെയുള്ള ജയില്‍ ജീവിതത്തിനിടയിലാണ് നെഹ്‌റു ആത്മകഥ എഴുതിയത്. ജീവിതത്തിലെ ദുഃഖം നിറഞ്ഞ ഒരു കാലത്താണ് ഈ കൃതിയെഴുതിയതെന്ന് നെഹ്‌റു ഓര്‍മിപ്പിക്കുന്നു. ആത്മകഥ സമര്‍പ്പിച്ചത് ഭാര്യ കമലയ്ക്കാണ്. ഇവയ്ക്കു പുറമെ ഇന്ത്യയില്‍ 18 മാസം(ഋശഴവലേലി ാീിവേ െശി കിറശമ), ഇന്ത്യയും ലോകവും (കിറശമ മിറ ണീൃഹറ), മഹാത്മാഗാന്ധി, സോവിയറ്റ് റഷ്യ, ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേക്ക് (ഠീംമൃറ െമ ടീരശമഹശേെ ഛൃറലൃ) ഇന്ത്യയുടെ ഏകത (ഠവല ഡിശ്യേ ീള കിറശമ), ഒരു കൂട്ടം പഴയ കത്തുകള്‍ ((ആൗിരവ ീള ഛഹറ ഘലേേലൃ)െ) എന്നീ കൃതികളും രചിച്ചിട്ടുണ്ട്.


മൈല്‍സ് ടു ഗോ
1964 മെയ് മാസത്തില്‍ വിശ്രമത്തിനായാണ് നെഹ്‌റു ഡെറാഡൂണിലേക്ക് പോയത്. തിരിച്ചെത്തിയ അദ്ദേഹം പെട്ടെന്ന് രോഗബാധിതനായി. 1964 മെയ് 27-ാം തീയതി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഹ്‌റുവിന്റെ കിടക്കയ്ക്കരികില്‍ അദ്ദേഹത്തിന്റെ കൈപ്പടയില്‍ റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിത കുറിച്ചു വച്ചിരുന്നു.


ജീവിതരേഖ
ജനനം : 1889 നവംബര്‍ 14
പിതാവ് : മോത്തിലാല്‍ നെഹ്‌റു
മാതാവ് : സ്വരൂപ് റാണി.
സഹോദരിമാര്‍ : വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹര്‍ത്തീ സിങ്ങ്.
ഭാര്യ : കമലാ കൗള്‍
മകള്‍ : ഇന്ദിരാ പ്രിയദര്‍ശിനി.
1905-ല്‍ ഹാരോ പബ്ലിക് സ്‌കൂളില്‍ പഠനം.
1907-ല്‍ ട്രിനിറ്റി കോളജ്, കെയിം ബ്രിഡ്ജ്. 1910-ല്‍ ഇന്നര്‍ ടെമ്പിള്‍, ലണ്ടനില്‍ നിയമപഠനം.
1912-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി അലഹബാദ് ഹൈക്കോടതി ബാറില്‍ അംഗമായി.
1919-ല്‍ അച്ഛന്‍ മോത്തിലാല്‍ നെഹ്‌റുവുമായി ചേര്‍ന്ന് അലഹബാദില്‍ ഇന്‍ഡിപെന്‍ഡന്റ് എന്ന ദിനപത്രം തുടങ്ങി.
1920 ഉത്തര്‍പ്രദേശിലെ പ്രതാപ് നഗര്‍ ജില്ലയില്‍ കിസാന്‍ മാര്‍ച്ച് സംഘടിപ്പിച്ചതോടെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. 1921 ഉത്തര്‍പ്രദേശിലെ ഫൈസബാദ് ജില്ലയില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
5 മാസം ജയില്‍ ശിക്ഷ അനുഭവിച്ചു.
1922 മെയ് 11-ന് ലക്‌നൗ ജയിലില്‍ തടവിലായി. 1923-ല്‍ ജയില്‍ വിമോചിതനായ അദ്ദേഹം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി.
1924 അലഹബാദ് മുന്‍സിപ്പല്‍ ചെയര്‍മാനായി.
1929-ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി.
1930 സിവില്‍ നിയമ ലംഘനത്തിന് അറസ്റ്റില്‍
1942-ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു.
1947 സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി.
1954 പഞ്ചശീലം എന്നറിയപ്പെടുന്ന സംയുക്ത പ്രസ്താവന നടത്തി.
1957-ല്‍ ട്രോംബെയില്‍ ഏഷ്യയിലെ ആദ്യത്തെ ആണവ റിയാക്ടര്‍ ആരംഭിച്ചു.
1955 ഭാരതരത്‌നം ബഹുമതി.
1964 മെയ് 27 മരണം.


കുട്ടികളുടെ നെഹ്‌റു
ആനക്കുട്ടി സമ്മാനം: നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ നെഹ്‌റുവുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ ജപ്പാനിലെ കുട്ടികള്‍ സ്‌നേഹത്തിന്റെ പ്രതീകമായി ഒരു ആനയെ അയച്ചു തരണമെന്ന് ആവശ്യപ്പെട്ട് നെഹ്‌റുവിന് കത്തെഴുതി. നെഹ്‌റു മൈസൂരില്‍ നിന്ന് സുന്ദരിയായ ഒരാനക്കുട്ടിയെ വരുത്തി ഇന്ദിരയെന്ന് പേരിട്ട് ജപ്പാനിലെ കുട്ടികള്‍ക്ക് അയച്ചുകൊടുത്തു.
ആനക്കുട്ടി ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ എത്തിയപ്പോള്‍ അതുവരെ ആനയെ ജീവനോടെ കണ്ടിട്ടില്ലാത്ത ആയിരക്കണക്കിന് ജാപ്പാനീസ് കുട്ടികള്‍ വരവേല്‍ക്കാനായി എത്തിയിരുന്നു. കുട്ടികള്‍ക്കുള്ള സമ്മാനമായി ടോക്കിയോയിലെത്തിയ ആനയുടെ കഥ ലോകമെങ്ങും പ്രചരിച്ചതോടെ പല രാജ്യങ്ങളിലെയും കുട്ടികള്‍ ആനയ്ക്കായി നെഹ്‌റുവിന് കത്തെഴുതി. ആരെയും നിരാശപ്പെടുത്താതെ നെഹ്‌റു വര്‍ഷംതോറും ഹോളണ്ട്, ജര്‍മനി, റഷ്യ, സൗദി അറേബ്യ, അമേരിക്ക, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെയുള്ള കുട്ടികള്‍ക്കായി ആനകളെ അയച്ചുകൊടുത്തു.


ആ ചെമ്പനിനീര്‍മൊട്ട്!
നെഹ്‌റുവിന്റെ ചിത്രം കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടില്ലേ? അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍ ഹോളില്‍ ഒരു ചെമ്പനിനീര്‍ മൊട്ടുമായേ കാണാനാവൂ. ഈ പനിനീര്‍ പ്രണയത്തിനു പിന്നിലും ഒരു കഥയുണ്ട്. നെഹ്‌റുവിനെ ഏറെ ആരാധിച്ചിരുന്ന ഒരു സ്ത്രീ ഒരിക്കല്‍ അതിമനോഹരമായ ഒരു പനിനീര്‍പൂവുമായി അദ്ദേഹത്തെ കാണാനെത്തി.
എന്നാല്‍, കാവല്‍ക്കാരന്‍ കാണാന്‍ അവരെ അനുവദിക്കാത്തതിനാല്‍ നിരാശയായി മടങ്ങി. പിന്നീട് പല തവണ ഇത് ആവര്‍ത്തിച്ചെങ്കിലും നെഹ്‌റുവിനെ കാണാനായില്ല. ഒരു ദിവസം കാവല്‍ക്കാരന്റെ കണ്ണുവെട്ടിച്ച് അകത്തുകടന്ന ആ സ്ത്രീ നെഹ്‌റുവിന് തന്റെ സമ്മാനം നല്‍കി.
നെഹ്‌റു ആദരപൂര്‍വം ആ പനിനീര്‍പ്പൂവ് സ്വീകരിച്ച് അവരുടെ മുന്നില്‍വച്ചു തന്നെ ആ പൂവ് കുപ്പായത്തിലെ ബട്ടണ്‍ ഹോളില്‍ കുത്തി വയ്ക്കുകയും ചെയ്തു. അന്നു പകല്‍ മുഴുവന്‍ അദ്ദേഹം ആ പൂവ് ഷര്‍ട്ടിലണിഞ്ഞു. ഇതുകണ്ട തോട്ടക്കാരന്‍ പിറ്റേ ദിവസം മുതല്‍ ഒരു പനിനീര്‍പ്പൂമൊട്ട് പറിച്ച് ഷര്‍ട്ടില്‍ ചാര്‍ത്തി. അങ്ങനെ അദ്ദേഹത്തിന് ഒരു ശീലമായി മാറി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago