പാലാരിവട്ടം പാലം അഴിമതി:സുപ്രധാന രേഖകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും അപ്രത്യക്ഷമായി
കൊച്ചി:പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും കാണാതായി. പാലം നിര്‍മിച്ച ആര്.ഡി.എസ് കമ്പനിക്ക് മുന്‍കൂര്‍ പണം നല്കാന് ഉത്തരവിട്ട നോട്ട് ഫയലാണ് അപ്രത്യക്ഷമായത്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ രേഖകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നോട്ട് ഫയല്‍ ആവശ്യപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് വിജിലന്‍സ് ഡയരക്ടര്‍ കത്ത് നല്കി.
എട്ടേകാല്‍ കോടി രൂപയാണ് കരാറേറ്റെടുത്ത ആര്.ഡി.എസ് കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മുന്‍കൂറായി നല്‍കിയത്. വിവിധ വകുപ്പുകള്‍ മന്ത്രിയുടെ ഓഫീസിലേക്കയച്ച നോട്ട്ഫയല്‍ പരിഗണിച്ചാണ് കരാര്‍ കമ്പനിക്ക് പണം അനുവദിക്കാന്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടത്.
അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് തെളിയിക്കുന്ന നിര്‍ണായക രേഖയാണ് നഷ്ടമായതെന്ന് വിജിലന്‍സ് പറഞ്ഞു. രേഖകള്‍ നഷ്ടപ്പെട്ടെങ്കില്‍ ഔദ്യോഗികമായി വ്യക്തമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് വിജിലന്‍സ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."