അഫ്ഗാന് സൈനിക താവളത്തില്‍ താലിബാന് ആക്രമണം
കാബൂള്‍: അഫ്ഗാനില്‍ സൈനിക താവളത്തിനു നേരെയുണ്ടായ താലിബാന് ആക്രമണത്തില്‍ 12 സൈനികര്‍ ഉള്‍പ്പെടെ 16 പേര് കൊല്ലപ്പെട്ടു. വടക്കന്‍ അഫ്ഗാനിലെ ബഗ്ലാന്‍ പ്രവിശ്യയിലെ താവളത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സൈനിക താവളത്തില്‍നിന്നു സഹായം സ്വീകരിക്കാനെത്തിയ മുതിര്‍ന്ന നാലു ഗോത്ര വിഭാഗക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
സഫോടനത്തിനു മുന്‍പു സൈനിക താവളം അഗ്നിക്കിരയാക്കിയിരുന്നു. രണ്ടു സൈനികരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയെന്നും മൂന്നു പേര്‍ക്കു പരുക്കേറ്റെന്നും പ്രവിശ്യാ കൗണ്‍സില്‍ തലവന്‍ സഫദര്‍ മൊഹ്സിനി പറഞ്ഞു. അഫ്ഗാനില്‍ സൈനിക, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരേ താലിബാന് ആക്രമണം വര്‍ധിപ്പിച്ചിരുന്നു.
2001ല്‍ അഫ്ഗാനിലെ യു.എസ് ആക്രമണം ആരംഭിച്ചതു മുതല്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളുണ്ടായത് ഈ വര്‍ഷമാണ്.
താലിബാന് പടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുപിടക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിച്ചതായി നേരത്തെ യു.എസ് നിരീക്ഷക സംഘം അറിയിച്ചിരുന്നു. സര്‍ക്കാരിന് അഫ്ഗാന് ജനസംഖ്യയുടെ 65 ശതമാനം ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്നു. എന്നാല്‍, ഇത് 55.5 ശതമാനമായി കുറഞ്ഞുവെന്നു സ്പെഷല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഫോര്‍ അഫ്ഗാനിസ്ഥാന് റീ കണ്‍സ്ട്രക്ഷന്‍ (എസ്.ഐ.ജി.എ.ആര്) റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനായി താലിബാന് നേതാക്കളുമായി റഷ്യയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. അഫ്ഗാന്റെ ഹൈ പീസ് കൗണ്‍സിലി (എച്ച്.പി.സി) നെക്കൂടാതെ 12 രാജ്യങ്ങളിലെ പ്രതിനിധികളും സമാധാന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."