HOME
DETAILS

സഊദിയിൽ ധന, ഇൻഷ്യൂറൻസ് മേഖലയിൽ 13000 ജോലികൾ ഇനി സ്വദേശികൾക്ക് മാത്രം, നിർദേശവുമായി സാമ

  
backup
October 15 2019 | 09:10 AM

insurance-job-only-for-saudi-citizen-in-saudi
റിയാദ്: സഊദിയിൽ ധന, ഇൻഷുറൻസ് സ്ഥാപനങ്ങളിൽ ആയിരക്കണക്കിന് തൊഴിലുകൾ സഊദി വത്കരിക്കാൻ നീക്കമാരംഭിച്ചു. ഇത്തരം സ്ഥാപനങ്ങളിലെ ഏതാനും ഉന്നത ജോലികളാണ് സഊദികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. സഊദി കേന്ദ്ര ബാങ്ക് സഊദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുടെ (സാമ) മേൽനോട്ടത്തിനു കീഴിൽ13,000 ഉന്നത തസ്തികകളാണ് സഊദി വൽക്കരിക്കുന്നത്. ഇതോടെ ഈ മേഖലയിൽ നിന്നും വിദേശികൾക്കു തൊഴിൽ നഷ്ടപ്പെടും.
 
       ബാങ്കുകൾ, വിദേശ ബാങ്ക് ശാഖകൾ, ഇൻഷുറൻസ് കമ്പനികൾ, റീ-ഇൻഷുറൻസ് കമ്പനികൾ, വിദേശ ഇൻഷുറൻസ് കമ്പനികൾ, ഫിനാൻസ് കമ്പനികൾ, റീ-ഫിനാൻസ് കമ്പനികൾ, കോൺട്രാക്ട് രജിസ്‌ട്രേഷൻ കമ്പനികൾ, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ, മണി എക്‌സ്‌ചേഞ്ചുകൾ,  പെയ്‌മെന്റ്-ഫിനാൻഷ്യൽ ടെക്‌നോളജി കമ്പനികൾ, ലൈസൻസുള്ള ഫ്രീ പ്രൊഫഷൻ കമ്പനികൾ എന്നിവയിലാണ് സഊദി വൽക്കരണം നടപ്പാക്കുക. 
 
  ഇത്തരംസ്ഥാപനങ്ങളിലെ മാനവശേഷി മാനേജർ, സൈബർ സെക്യൂരിറ്റി മാനേജർ, ഐ.ടി മാനേജർ, കോംപ്ലിയൻസ് മാനേജർ, പണം വെളുപ്പിക്കൽ-ഭീകരതക്കുള്ള ഫണ്ടിംഗ് വിരുദ്ധ വിഭാഗം മാനേജർ, ലീഗൽ മാനേജർ, ഗവേണൻസ് മാനേജർ (ഡയറക്ടർ ബോർഡ് സെക്രട്ടറി), ഫിനാൻഷ്യൽ എക്‌സിക്യൂഷൻ വിഭാഗം മാനേജർ, ഇൻഷുറൻസ് കമ്പനികളിലെ കസ്റ്റമർ കെയർ വിഭാഗം മാനേജർ, വാഹന ഇൻഷുറൻസ് ക്ലെയിം വിഭാഗം മാനേജർ, ഇൻഷുറൻസ് കമ്പനികളിലെ റീട്ടെയിൽ സെയിൽസ് മാനേജർ എന്നീ തസ്തികകളാണ് വിദേശികളെ ഒഴിവാക്കി പകരം സഊദികൾക്കായി പരിമിതപ്പെടുത്തുന്നത്. ഇത്തരം കമ്പനികളിലെ ഉയർന്ന തസ്തികകളിൽ വിദേശികളെ നിയമിക്കേണ്ട ആവശ്യം വരികയാണെങ്കിൽ മതിയായ യോഗ്യതകളുള്ള സ്വദേശികളെ കിട്ടാനില്ല എന്ന കാര്യം സ്ഥാപനങ്ങൾ തെളിയിക്കണമെന്നും വ്യവസ്ഥയുണ്ട്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  5 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  18 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 hours ago