HOME
DETAILS
MAL
ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന
backup
June 20 2017 | 23:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ആര്.ടി. ഓഫിസുകളിലും ഗതാഗതവകുപ്പ് ചെക്ക്പോസ്റ്റുകളിലും ഇന്നലെ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. നിരവധി രേഖകള്‍ പിടിച്ചെടുത്തു.
വാഹന രജിസ്ട്രേഷന് കൂടുതല്‍ പണം ഈടാക്കുന്നുവെന്ന പരാതിയും ചെക്ക്പോസ്റ്റുകളില്‍ വാഹന ഉടമകളും ഉദ്യോഗസ്ഥരും ഒത്തു കളിച്ച് റവന്യു നഷ്ടം ഉണ്ടാക്കുന്നുവെന്നുള്ള പരാതിയും വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ എല്ലാ ഓഫിസുകളിലും മിന്നല്‍ പരിശോധന നടത്തിയത്. ആര്.ടി ഓഫിസുകളില്‍ ഏജന്റുമാരുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകളും വിജിലന്‍സിനു ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."