HOME
DETAILS
MAL
സാമൂഹികനീതി സമുച്ചയ നിര്‍മാണം അടുത്ത മാസം ആരംഭിക്കും
backup
August 05 2016 | 22:08 PM
എടപ്പാള്‍: തവനൂര്‍ കൂരടയിലെ വയോജന മന്ദിരം, മഹിളാ മന്ദിരം, റസ്ക്യു ഹോം, പ്രതീക്ഷാഭവന്‍, ചില്‍ഡ്രന്‍സ് ഹോം എന്നീ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കിയുള്ള സാമൂഹികനീതി സമുച്ചയത്തിന്റെ ആദ്യഘട്ട നിര്‍മാണം അടുത്ത മാസം ആരംഭിക്കും.
പദ്ധതിയുടെ സാങ്കേതിക അനുമതി കഴിഞ്ഞ ദിവസം ലഭിച്ചതോടെയാണ് നിര്‍മാണം ആരംഭിക്കാന്‍ തീരുമാനമായത്.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ ആശയപ്രകാരമാണ് പദ്ധതി തയാറാക്കുന്നത്.
38 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 4.5 കോടി രൂപയാണ്. ആദ്യഘട്ടത്തില്‍ മൂന്നു നിലകളിലായി ആണ്‍കുട്ടികളുടെ ചില്‍ഡ്രന്‍സ് ഹോം, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഓഫിസുകള്‍ എന്നിവയാണുണ്ടണ്ടാകുക. തുടര്‍ന്ന് ജെറിയാട്രിക് പാര്‍ക്ക്, അന്തേവാസികള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും നിര്‍മിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."