HOME
DETAILS
MAL
അദീബ് കഴിഞ്ഞ അധ്യായം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ല: കെ.ടി ജലീല്‍
backup
November 12 2018 | 13:11 PM
കോഴിക്കോട്: വിവാദനിയമനത്തില്‍ തന്റെ ബന്ധു കെ.ടി അദീബ് രാജിവച്ചത് കഴിഞ്ഞ അധ്യായമാണ്. എന്നാല്‍, ഈ നിയമനവുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നും കെ.ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജിവച്ച തീരുമാനം അയാളുടെ വ്യക്തിപരമാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം വിവാദനിയമനുവമായി ബന്ധപ്പെട്ട് കെ.ടി അദീബ് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് രാജി സ്വീകരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."