കീഴുപറമ്പില്‍ വനിതകള്‍ക്ക് നിര്‍മാണ യൂനിറ്റുകള്‍ ആരംഭിക്കുന്നു
അരീക്കോട്: കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ ക്ലീനിങ് ഉല്പന്ന നിര്‍മാണ യൂനിറ്റുകള്‍ ആരംഭിക്കുന്നു. പഞ്ചായത്തിലെ തിരഞ്ഞെടുത്ത ആറു കുടുംബശ്രീ യൂനിറ്റുകളിലാണു പദ്ധതി തുടങ്ങുന്നത്.
ഒമ്പത് ഇനം ഉല്‍പന്നങ്ങളാണു പ്രത്യേക തൊഴില്‍പരിശീലനം പൂര്‍ത്തിയാക്കിയ യൂനിറ്റുകളില്‍ നിന്നു പുറത്തിറക്കുക. കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ ഗ്രാമ പഞ്ചായത്ത് സി.ഡി.എസിനു കീഴിലാണു നിര്‍മാണയൂനിറ്റുകള്‍ ആരംഭിക്കുന്നത്.
കുടുംബശ്രീ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ക്ലീനിങ് ഉല്പന്ന നിര്‍മാണ പരിശീലനം പി.കെ ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ്കുട്ടി ഹാജി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.വി റൈഹാന ബേബി, സ്ഥിരസമിതി അധ്യക്ഷന്മാരായ എന്‍.ടി ഹമീദലി, കെ.ടി ആയിശ, ഇ.പി കൃഷ്ണന്, സജീര്‍ അരീക്കോട്, പി.പി.എ റഹ്മാന്, എം.സി സഫിയ, പി നിഖില സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."