ക്രിസ്റ്റ്യാനോ ജൂലൈ 31ന് ഹാജരാകണം
മാഡ്രിഡ്: നികുതിവെട്ടിപ്പ് കേസില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂലൈ 31ന് സ്പാനിഷ് കോടതിയില്‍ ഹാജരാകണം. സ്പാനിഷ് ജഡ്ജിക്ക് മുന്‍പാകെ ഹാജരാകണമെന്നാണ് നിര്‍ദേശം. 14.7 മില്യണിന്റെ തട്ടിപ്പ് നടത്തിയെന്നാണ് താരത്തിനെതിരേ സ്പാനിഷ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്.
താരത്തിനെതിരേ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നാലു കേസുകളാണുള്ളത്. സ്പാനിഷ് സമയം രാവിലെ 9.00ന് പോസെല്ലോ ഡി അലാര്‍കോണിലുള്ള കോടതിയിലാണ് ക്രിസ്റ്റ്യാനോയ്ക്ക് ഹാജരാകേണ്ടത്. ഈ കോടതി മാഡ്രിഡിലാണ്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപിലും അയര്‍ലന്‍ഡിലുമുള്ള രണ്ടു കമ്പനികള്‍ വഴിയാണ് ക്രിസ്റ്റ്യാനോ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.
കേസുമായി ബന്ധപ്പെട്ട് താന്‍ റയല്‍ മാഡ്രിഡ് വിട്ട് മറ്റൊരു ക്ലബിലേക്ക് പോകാനുള്ള ഗുഢാലോചനയാണ് കേസിന് പിന്നിലുള്ളതെന്ന് ക്രിസ്റ്റ്യാനോ ആരോപിച്ചിരുന്നു.
ക്രിസ്റ്റ്യാനോയ്ക്കായി മറ്റു ക്ലബുകള്‍ സമീപിച്ചിട്ടില്ലെന്ന് ഫ്‌ളോറന്റിനോ പെരസ്
മാഡ്രിഡ്:നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റയല്‍ മാഡ്രിഡ് വിടുമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തിനായി മറ്റു ക്ലബുകള്‍ സമീപിച്ചിട്ടില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ്. ക്രിസ്റ്റ്യാനോ ഇതുവരെ ക്ലബ് വിടുകയാണെന്ന് തന്നോട് സൂചിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
റയലിനെ സംബന്ധിച്ച് എല്ലാമാണ് ക്രിസ്റ്റ്യാനോ. അദ്ദേഹത്തെ ക്ലബില്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കോണ്‍ഫെഡറേഷന്‍ കപ്പിനായി റഷ്യയിലാണ് ക്രിസ്റ്റ്യാനോ. തിരിച്ചുവന്നാല്‍ അദ്ദേഹവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും പെരസിന്റെ ശ്രമം. അതേസമയം ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് പോയേക്കുമെന്നും അഭ്യൂഹമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."