ഗോത്രകലയെ കൈവിടാതെ സുരേന്ദ്രന്‍ കാണി
കാട്ടാക്കട: ആദിവാസികളായ കാണിക്കാര്‍ക്ക് പട്ടിണിയും ദാരിദ്ര്യവും പുതുമയല്ല. അത് തന്നെയാണ് അഗസ്ത്യമലയിലെ പാങ്കാവ് സെറ്റിന്‍മെന്റിലെ സുരേന്ദ്രന്‍ കാണിയുടെ ജീവിതവും. ഈ പട്ടിണിയിലും തന്റെ വൈഭവം ദാരിദ്ര്യത്തിനു മുന്നില്‍ അടിയറ വയ്ക്കാന്‍ തയ്യാറല്ല. ആദിവാസികളായ കാണിക്കാരുടെ പരമ്പരാഗത കലാരൂപത്തെ കൈവിടാന്‍ ഒരുക്കവുമില്ല. കാണിക്കാര്‍ക്ക് കാട്ടുദൈവം നല്‍കിയയെന്നു കരുതുന്നതാണ് ഈറയില്‍ മെനഞ്ഞുണ്ടാക്കുന്ന വിവിധ കലാരൂപങ്ങള്‍. തങ്ങള്‍ക്ക് വേണ്ടി സ്യഷ്ടിച്ചതാണ് ഈറയെന്ന വിശ്വാസത്തിലൂന്നിയാണ് ഒരോ കാണിക്കാരനും ജീവിക്കുന്നത്. വീട് മേയാന്‍ ഈറയില, വീടിനു ചുമര്‍കെട്ടാന്‍ മുളം തണ്ട്, ദൈവങ്ങള്‍ക്ക് നിവേദിക്കാന്‍ ഈറയില, തങ്ങള്‍ക്ക് ആഹാരം പങ്കിടാന്‍ ഈറയില, തങ്ങളുടെ വിഭവങ്ങള്‍ സൂക്ഷിക്കാന്‍ മുളം കുറ്റികള്‍ അങ്ങിനെ പലതും തങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിക്കുന്നതാണ് ഈറ്റ.ഈറ്റയില്‍ കലാരൂപങ്ങള്‍ ഉണ്ടാക്കുന്ന വിദ്യയാണ് സുരേന്ദ്രന്‍കാണിയ്ക്ക് തലമുറ പകര്‍ന്ന് നല്‍കിയത്. പട്ടിണിയുടെ മധ്യത്തിലും ആ സംസ്‌ക്കാരം പിന്തുടരുകയാണ് കാണി. താജ്മഹല്‍, മനോഹരമായ കെട്ടിടങ്ങളുടെ വിവിധ രൂപങ്ങള്‍, പെന്‍സ്റ്റാന്‍ഡ്, വിശറി, കാതില്‍ ഇടുന്ന മുത്തുകള്‍ ചേര്‍ത്ത കമ്മല്‍, ആനമാടത്തിന്റെ രൂപം, വള്ളം തുടങ്ങി എല്ലാം പണിയുകയാണ് സുരേന്ദ്രന്‍ കാണി. കാട്ടില്‍ നിന്നും ഈറ്റവെട്ടി അത് കീറിയെടുത്ത് ഇഴകളാക്കി അത് വെള്ളത്തില്‍ ഇടും. തുടര്‍ന്ന് കാട്ടിലെ ചില സസ്യങ്ങളില്‍ നിന്നും എടുക്കുന്ന നീരെടുത്ത് ഇഴകളില്‍ പിടിപ്പിക്കും. തുടര്‍ന്നാണ് കൈവിരുലുകള്‍ തീര്‍ക്കുന്ന വിസ്മയം പിറന്നുവീഴുന്നത്. ദിനങ്ങളോളം ഇത് നിര്‍മിക്കാന്‍ എടുക്കും. കാണിയുടെ കലാരൂപത്തിന് വലിയ വില നല്‍കാന്‍ വനം വകുപ്പിന്റെ ഇക്കോ കമ്മിറ്റി വാങ്ങിക്കുന്നു. കുറ്റിച്ചല്‍ പഞ്ചായത്ത് ഭരിക്കുന്ന പ്രസിഡന്റ് ആദിവാസിയാണ്. പ്രസിഡന്റിന്റെ മുന്നിലും തന്റെ കലാരൂപത്തെ സംരക്ഷിക്കാനും അത് വില്‍ക്കാനുള്ള നടപടി എടുക്കാനും സമീപിച്ചു. പക്ഷേ അവരും കൈവിട്ടു. റബര്‍ തോട്ടത്തിലെ ടാപ്പിങാണ് ജോലി. മഴയായതിനാല്‍ ടാപ്പിങും നടക്കുന്നില്ല. അതിനാല്‍ മുഴു പട്ടിണിയാണ് ഇവിടെ. എങ്കിലും കാലങ്ങളായി തങ്ങളുടെ പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ ഗോത്രരൂപത്തെ കൈവിടാന്‍ സുരേന്ദ്രന്‍ കാണി തയ്യാറല്ല. പുതിയ തലമുറ ഇതിനോട് വിമുത കാണിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."