അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തും ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. വളയന്‍ചിറങ്ങര ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ധന്യ ലെജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗ ട്രെയ്‌നര്‍ ശ്രീജിത്ത് യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.നിഷ.സി.മാധവന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. മായ, പി.റ്റി.എ പ്രതിനിധി എം.എം സത്യന്‍, ഹെഡ്മിസ്ട്രസ് സി.രാജി എന്നിവര്‍ സംസാരിച്ചു.
പുല്ലുവഴി ജി.എല്‍.പി സ്‌കൂളില്‍ പുല്ലുവഴി ഗവ. ആയുര്‍വ്വേദ ഡിസ്പന്‍സറിയുടെ സഹകരണത്തോടെ യോഗദിനം ആചരിച്ചു. ആയുര്‍വ്വേദ മെഡിക്കല്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോ.വിനീത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം.പി.റ്റി.എ ചെയര്‍പേഴ്‌സണ്‍ സജി റെജി അധ്യക്ഷത വഹിച്ചു. യോഗയില്‍ പി.എച്ച്.ഡി ബിരുദം നേടിയ അജിതാ നാഥ് ടീച്ചര്‍ പുല്ലുവഴി ജെ.കെ.എച്ച്.എസ്.എസ് കുട്ടികള്‍ക്ക് വേണ്ട യോഗ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി.
പുല്ലുവഴി ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജി പോള്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.അന്‍സല്‍ അഷറഫ്, ഹെഡ്മിസ്ട്രസ് ഇ.സാജിദ, സ്‌കൂള്‍ ലീഡര്‍ റ്റി.എം ആദിത്യന്‍, അധ്യാപക പ്രതിനിധി ജലാലുദ്ദീന്‍ കുഞ്ഞ്, ഡോ. ആഷ എന്നിവര്‍ സംസാരിച്ചു.
കോതമംഗലം: പല്ലാരിമംഗലം സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയില്‍ നടന്ന യോഗാചരണ പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ.അബ്ബാസ് നിര്‍വ്വഹിച്ചു.പഞ്ചായത്ത് അംഗം ഷെമീന അലിയാര്‍ അധ്യക്ഷയായിരുന്നു.പഞ്ചായത്ത് അംഗങ്ങളായ എ.എ.രമണന്‍, മുബീന ആലിക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി എം.എം.ഷംസുദീന്‍, ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ സി.ആര്‍.ലിനി, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ദിവ്യസാമ്പ ശിവന്‍ എന്നിവര്‍ സംസാരിച്ചു.കെ.അനീഷ് യോഗ പരിശീലന ക്ലാസ്സ് നയിച്ചു.
കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലന ക്ലാസ്സ് നടത്തി. അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായാണ് എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ക്കായി യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചത്. കോട്ടയം മഹാത്മാമാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് പരിശീലനം ലഭിച്ച കുമാരി. അശ്വതി എം.എ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. അന്തര്‍ദേശീയ യോഗ ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. ഡെന്‍സിലി ജോസ് നിര്‍വഹിച്ചു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ. ഫ്രാന്‍സിസ് സേവ്യര്‍ പി.എ, പ്രൊഫ. അനു ജോര്‍ജ്ജ് വോളന്റിയര്‍മാരായ മാത്യു ജോര്‍ജ്ജ്, സ്‌നേഹ മരിയ വര്‍ഗീസ്, അനന്തു ഹരിഹരന്‍, അഖില സുനില്‍ എന്നിവര്‍ സംസാരിച്ചു. 82 വോളന്റിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. ചെറിയ ഗ്രൂപ്പുകളായി തിരിച്ച് തുടര്‍ ക്ലാസ്സുകള്‍ ആവിഷ്‌കരിച്ച് യോഗയുടെ പൂര്‍ണ്ണ പ്രയോജനം കുട്ടികളിലേക്കെത്തിക്കാനാണ് എന്‍.എസ്.എസ്. ലക്ഷ്യമിടുന്നത്.
കൂത്താട്ടുകുളം : ബി.ആര്‍.സി.നേതൃത്വത്തില്‍ കൂത്താട്ടുകുളം ഉപജില്ലാതല യോഗാ ദിനാചരണം മാറിക സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ സമുചിതമായി ആചരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്‌കൂളിലെ യോഗാധ്യാപകനായ വില്‍സണ്‍ അഗസ്റ്റിന്‍ കുട്ടികള്‍ക്ക് പരിശീലനം ആരംഭിച്ചു.പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്‌കറിയ യോഗാ ദിനം ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപിക സിസ്റ്റര്‍ എല്‍സമ്മ കെ.തോമസ്, ബി.ആര്‍.സി ട്രെയിനര്‍ സന്തോഷ് പി.എസ്, സിജി ഇ.കെ, നിധി ജോസ്, ജോബി പൗലോസ് എന്നിവര്‍ സംസാരിച്ചു.യോഗ അഭ്യസിച്ചതിനു ശേഷമുള്ള അനുഭവങ്ങള്‍ കുട്ടികള്‍ പങ്കുവച്ചത് ശ്രദ്ധേയമായി. എല്ലാവര്‍ക്കും പ്രഭാത ഭക്ഷണം നല്‍കി ചടങ്ങുകള്‍ അവസാനിപ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."