HOME
DETAILS

നവകേരള എക്‌സ്പ്രസ് ത്രിദിന ജില്ലാ പര്യടനം ഇന്നു മുതല്‍

  
backup
June 21 2017 | 18:06 PM

%e0%b4%a8%e0%b4%b5%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a6

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനമധ്യത്തിലെത്തിക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സജ്ജമാക്കിയ നവകേരള എക്‌സ്പ്രസും കലാജാഥയും ഇന്ന് മുതല്‍ മൂന്നു ദിവസം ജില്ലയില്‍ പര്യടനം നടത്തും. ഫോര്‍ട്ടുകൊച്ചി ബസ് സ്റ്റാന്റിന് സമീപം രാവിലെ 10ന് കെ.ജെ മാക്‌സി എം.എല്‍.എ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. തുടര്‍ന്ന് ആദ്യദിവസമായ ഇന്ന് പള്ളുരുത്തി വെളി മൈതാനം, വൈറ്റില, കാക്കനാട്, സൗത്ത് കളമശ്ശേരി, പാലാരിവട്ടം എന്നിവിടങ്ങളിലും നവകേരള എക്‌സ്പ്രസ് എത്തും.

നാളെ എറണാകുളം ബോട്ടുജെട്ടിയിലാണ് പര്യടനത്തിന് തുടക്കം. മാലിപ്പുറം, ചെറായി, പറവൂര്‍, ആലുവ, അത്താണി എന്നിവിടങ്ങളാണ് സ്വീകരണ കേന്ദ്രങ്ങള്‍. ശനിയാഴ്ച്ച പെരുമ്പാവൂരില്‍ തുടങ്ങുന്ന പര്യടനം കോതമംഗലം, മൂവാറ്റുപുഴ, കോലഞ്ചേരി, പിറവം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ സ്വീകരണമേറ്റു വാങ്ങി തൃപ്പൂണിത്തുറയില്‍ സമാപിക്കും. തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്ത് നിന്നാരംഭിച്ച നവകേരള എക്‌സ്പ്രസിന്റെ പര്യടനം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകള്‍ പിന്നിട്ടാണ് എറണാകുളത്തെത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന കേരള സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷം നടപ്പാക്കിയ പദ്ധതികളുടെയും ക്ഷേമപ്രവര്‍ത്തനങ്ങളുടെയും ചിത്രങ്ങളും വീഡിയോകളുമാണ് നവകേരള എക്‌സ്പ്രസ് എന്ന സഞ്ചരിക്കുന്ന പ്രദര്‍ശന വാഹനത്തിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നവകേര കര്‍മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ നാല് മിഷനുകള്‍ വിശദമാക്കുന്ന ത്രിമാന മാതൃകകളും പ്രദര്‍ശന വാഹനത്തില്‍ ഒരുക്കിയിരിക്കുന്നു. സ്ത്രീസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, തുടങ്ങി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് എങ്ങനെ മാതൃകയാകുന്നുവെന്നും പ്രദര്‍ശനം വ്യക്തമാക്കുന്നു.

 

 

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് സംവിധാനം താറുമാറായി; ബംഗ്ലാദേശില്‍ സൈന്യത്തിന് രണ്ട് മാസത്തേക്ക് ജുഡിഷ്യല്‍ അധികാരം

International
  •  3 months ago
No Image

അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് എത്തും

Kerala
  •  3 months ago
No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  3 months ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago