ട്രാക്ക് സേവനത്തിന്റെ ഉദാത്ത മാതൃക: മന്ത്രി കെ. രാജു
കൊല്ലം: അധികാരികളുടെ നിര്‍ദേശങ്ങള്‍ വരുന്നതിനു മുന്‍പേ അപകട ഘട്ടങ്ങളില്‍ സഹായം ചെയ്യുന്നതാണ് സേവനം. പ്രളയ ദുരന്തമേഖലയില്‍ ഇറങ്ങിച്ചെന്നു സഹായം ചെയ്യുന്ന ട്രാക്ക് സേവനത്തിന്റെ ഉദാത്ത മാതൃകയായെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു.
ട്രോമാ കെയര്‍ ആന്‍ഡ് റോഡ് ആക്സിഡന്റ് എയ്ഡ് സെന്റര്‍ ഇന്‍ കൊല്ലത്തി(ട്രാക്ക്)-ന്റെ ആഭിമുഖ്യത്തില്‍ കൊച്ചുപിലാംമൂട് റെഡ്ക്രോസ് ഹാളില്‍ സംഘടിപ്പിച്ച ട്രാക്ക് ഡേയുടെയും, പ്രളയദുരന്തത്തില്‍ സേവനം ചെയ്തവര്‍ക്കുള്ള ആദരവ് അര്‍പ്പിക്കുന്ന യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ട്രാക്ക് പ്രസിഡന്റ് ആര്.ടി.ഓ സജിത് വി. അധ്യക്ഷനായി.
കൊല്ലം മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. ട്രാക്ക് സെക്രട്ടറി എം.വി.ഐ ശരത്ചന്ദ്രന് ആര്, ട്രാക്ക് വൈസ് പ്രസിഡന്റുമാരായ റിട്ടയേര്‍ഡ് ആര്.ടി.ഒ സത്യന് പി.എ, ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി എം.വി.ഐ വിനോദ്. എ.എസ്, ട്രാക്ക് ജോയിന്റ് സെക്രട്ടറിമാരായ ഹോളിക്രോസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ആതുരദാസ്, റോണാ റിബെയ്റോ, ട്രാക്ക് ട്രഷറര്‍ ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ സംസാരിച്ചു.
യോഗത്തില്‍ നൂറ്റിഇരുപത്തിയഞ്ചിലധികം സന്നദ്ധപ്രവര്‍ത്തകരെ പ്രളയദുരിതാശ്വാസ സേവനത്തോടനുബന്ധിച്ചു ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."