കൊടിമരം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകം
പൂച്ചാക്കല്‍: പള്ളിപ്പുറം കളത്തില്‍ ജങ്ഷനു സമീപം 801-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കൊടിമരം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകം. നാമജപറാലിയില്‍ വിവിധ കരയോഗങ്ങളില്‍ നിന്നായി വനിതകള്‍ ഉള്‍പ്പെടെ 100കണക്കിനു അംഗങ്ങള്‍ പങ്കെടുത്തു. സംഭവം രാവിലെ അറിഞ്ഞതിനെ തുടര്‍ന്ന് എന്‍.എസ്.എസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. പൊലിസും ജനാവലിയും സ്ഥലത്തുണ്ടായിരുന്നു. കരയോഗം ഓഫിസിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസി ടിവി ദൃശ്യങ്ങളാണ് 2 പേരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് സഹായമായത്. രണ്ടാഴ്ച്ച മുന്‍പാണ് ഇവിടെ കാമറ സ്ഥാപിച്ചത്.ശാസ്ത്രീയമായ മറ്റു രീതികളിലും അന്വേഷണം നടക്കുകയാണ്.ശബരിമലയിലെ സ്ത്രീപ്രവേശത്തില്‍ തുടക്കം മുതലുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന എന്‍എസ്എസിനെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് ചേര്‍ത്തല താലൂക്ക് യൂണിയന്‍ അഭിപ്രായപ്പെട്ടു.നിലപാടില്‍ അസംതൃപ്തിയുള്ള സാമൂഹ്യവിരുദ്ധരാണ് ഇത്തരം പ്രവൃത്തികള്‍ക്കു പിന്നിലെന്നും 104വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള എന്‍എസ്എസിനെ ഇതിലൊന്നും തകര്‍ക്കാനാകില്ലെന്നും അഭിപ്രായപ്പെട്ടു.വൈകിട്ട് കരയോഗം ഓഫിസിനു മുന്നില്‍ നിന്നാരംഭിച്ച പ്രതിഷേധ നാമജപറാലി പാറേഴന്‍ കവല, മാവിന്‍ചുവട്,പള്ളിച്ചന്ത വഴി കരയോഗം ഓഫിസിനു മുന്നില്‍ സമാപിച്ചു.സമ്മേളനം എന്‍എസ്എസ് ചേര്‍ത്തല താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് വിജയകുമാര്‍ തോലാഴത്ത് അധ്യക്ഷത വഹിച്ചു.യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മുരളീകൃഷ്ണന്‍, സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍. കുട്ടനാട് യൂണിയന്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, എന്‍.മാധവിയമ്മ, സി.വി.ഗോപാലകൃഷ്ണന്‍ നായര്‍,സി. മോഹനന്‍ നായര്‍,സി.എം. ചന്ദ്രശേഖരന്‍ നായര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."