അടിയന്തര സഹായം ലഭിക്കാതെ നിരവധി പേര്‍
സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ലഭിക്കാതെ നിരവധി പേര്‍. 17 പേര്‍ മരിച്ച ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ വീട് പൂര്‍ണമായും തകര്‍ന്ന കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായമായ പതിനായിരം രൂപ ഇനിയും ലഭിക്കാത്തത്.
ദുരന്തം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും അടിയന്തര ധനസഹായ വിതരണം പൂര്‍ത്തിയായിട്ടില്ല. പുത്തുമലയില്‍ ഉള്‍പ്പെടെ വയനാട്ടില്‍ 10,008 കുടുംബങ്ങള്‍ക്കാണ് അടിയന്തര ധനസഹായം ലഭിക്കേണ്ടത്. ഇതില്‍ നാലായിരത്തിന് താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് പണം ലഭിച്ചത്.
ദുരന്ത മുന്നറിയിപ്പിനെ തുടര്‍ന്ന് ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയവര്‍ക്കാണ് അധികവും അടിയന്തര ധനസഹായം ലഭിച്ചത്. എന്നാല്‍, ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട പുത്തുമല-പച്ചക്കാട് പ്രദേശത്തുള്ള നിരവധി പേര്‍ക്കാണ് ഇനിയും സഹായം ലഭിക്കാനുള്ളത്. പ്രദേശത്തെ വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ക്ക് മാത്രമാണ് സഹായം ലഭ്യമായത്. സെപ്റ്റംബര്‍ 25ന് വയനാട് ജില്ലാ കലക്ടറേറ്റില്‍ നടന്ന തഹസില്‍ദാര്‍മാരുടെ യോഗത്തില്‍ അടിയന്തര ധനസഹായം ലഭിക്കാന്‍ ബാക്കിയുള്ളവര്‍ക്ക് തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സെപ്റ്റംബര്‍ 26ന് പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഇതുകഴിഞ്ഞ് 20 ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടികള്‍ പൂര്‍ത്തിയാക്കി ധനസഹായം ലഭ്യമാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. കൂടാതെ പുത്തുമലയിലെ കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള നടപടികള്‍ വൈകുന്നതായും ആക്ഷേപമുണ്ട്. നിലവില്‍ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ പതിനൊന്ന് ഏക്കര്‍ 75 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
ഇത് തോട്ടം ഭൂമിയാണ്. കുടുംബങ്ങളുടെ പുനരധിവാസത്തിന് ഇവിടെ വീടുകള്‍ നിര്‍മിക്കണമെങ്കില്‍ ഭൂമി തരം മാറ്റണം. ഇതിന് സര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണെന്നിരിക്കെ ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ല. വീടുകള്‍ നഷ്ടപ്പെട്ടവര്‍ വാടക വീടുകളില്‍ തന്നെ കഴിയേണ്ട സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."