ലോകാവസാനം കാത്ത് വര്‍ഷങ്ങളോളം കൃഷിയിടത്തിലെ നിലയറയില്‍
ഹേഗ്: ലോകം അവസാനിക്കുമെന്നു വിചാരിച്ച് നെതര്‍ലാന്‍ഡ്‌സിലെ കൃഷിയിടത്തിലുള്ള നിലയറയില്‍ അഭയം തേടി ഒരു ആസ്‌ത്രേലിയന്‍ കുടുംബം. വര്‍ഷങ്ങളോളം തന്റെ മക്കളുമായി ഒളിവില്‍ കഴിഞ്ഞ അച്ഛനെ കണ്ടെത്തിയതോടെയാണ് ലോകം കഥയറിയുന്നത്. അതിനു വഴിതുറന്നതാകട്ടെ ഇവിടെ നിന്നു രക്ഷപ്പെട്ട മക്കളിലൊരാള്‍ ഈ വര്‍ഷം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ. രക്ഷപ്പെട്ട മകന്‍ അടുത്തു കണ്ട ബാറിലെ ജീവനക്കാരോട് സഹായം തേടുകയായിരുന്നു. ബാറുടമയാണ് പൊലിസില്‍ വിവരമറിയിച്ചത്.
18നും 25നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ആറു കുട്ടികളും. പൊലിസെത്തിയാണ് ഇവരെയും ജോസഫ് എന്നു പേരുള്ള അച്ഛനെയും പുറത്തെത്തിച്ചത്. വിയന്ന സ്വദേശികളാണ് ഇവരെന്ന് ആസ്‌ത്രേലിയന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ ഡച്ച് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂത്ത മകനായ ജാന്‍ ഒമ്പതുവര്‍ഷത്തിനു ശേഷം ആദ്യമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് പുറംലോകം കാര്യമറിയുന്നത്. മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന സെല്‍ഫിയാണ് ജാന്‍ പോസ്റ്റിയത്. പൊലിസ് കണ്ടെത്തിയ വൃദ്ധനായ മനുഷ്യന്‍ ഒമ്പതുവര്‍ഷമായി പുറത്തുപോയിട്ടില്ലെന്ന് പറഞ്ഞു. അലക്കാത്ത ദ്രവിച്ച വസ്ത്രമാണയാള്‍ ധരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."