അട്ടപ്പാടിയില്‍നിന്ന് ഒരു ആദിവാസി ഡോക്ടര്‍ കൂടി
അഗളി: അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ആത്മാഭിമാനത്തെ ശക്തിപ്പെടുത്തി ആതുരസേവന രംഗത്തേക്ക് ഒരാള്‍ കൂടിയെത്തുന്നു. കഴിഞ്ഞ ദിവസം എം.ബി.ബി.എസിന്റെ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച കാവുണ്ടിക്കല്‍ ഊരിലെ മുത്തുസ്വാമി, കാളിയമ്മ ദമ്പതികളുടെ മകള്‍ തുളസിയാണ് അട്ടപ്പാടിയുടെ താരമായത്.
തിരുവനന്തപുരം മെഡിക്കല്‍കോളജിലാണ് തുളസി എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്. അഗളി സര്‍ക്കാര്‍ സ്കൂളിലാണ് തുളസിയുടെ പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം നടത്തിയത്. ജനറല്കാറ്റഗറിയില് പഠിക്കുന്ന വിദ്യാര്‍ഥികളോട് മത്സരിച്ച് മികച്ച മാര്‍ക്കോടെ എം.ബി.ബി.എസ് പാസായ തുളസിക്ക് മാസ്റ്റര്‍ സര്ജനാകണമെന്നതാണ് ഇനിയുള്ള ആഗ്രഹം.
എം.എസ് നേടിയ ശേഷം ആദിവാസി മേഖലകളില്‍ സേവനം ചെയ്യുകയാണ് ലക്ഷ്യമെന്നും തുളസി പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തില്‍നിന്ന് ആതുരസേവന രംഗത്തേക്ക് എത്തുന്ന എട്ടാമത്തെ ഡോക്ടറാണ് തുളസി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."