ലഹരി വിമുക്ത കൊണ്ടോട്ടി; കര്‍മപദ്ധതി തയാറാക്കി
കൊണ്ടോട്ടി: ലഹരിവിമുക്ത കൊണ്ടോട്ടി മണ്ഡലം കാംപയിനായി കര്‍മ പദ്ധതി തയാറാക്കി. ഇന്നലെ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര് അക്കാദമിയില്‍ ടി.വി ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ആലോചന യോഗത്തിലാണ് പദ്ധതികള്‍ ആവിഷ്കരിച്ചത്
കാംപയിന്റെ ഭാഗമായി മണ്ഡലത്തിലെ സ്കൂള്‍, കോളജ് പ്രതിനിധികള്‍ക്കായി ശില്പശാല നടത്തും. കലാലയങ്ങളെ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ ശക്തപ്പെടുത്തും. സ്കൂള്‍, കോളജുകളില്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മ രൂപീകരിക്കും. ഓരോ കാംപസിലും ലഹരി സംബന്ധമായ വിവര ശേഖരണത്തിനായി പരാതിപ്പെട്ടി സ്ഥാപിക്കാനും തീരുമാനമായി.
യോഗത്തില്‍ കൊണ്ടോട്ടി നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.സി ഷീബ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, മുതുവല്ലൂര്‍, പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എ സഗീര്‍, സറീന അസീസ്, ജില്ലാ പഞ്ചായത്ത് അംഗം സറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മുഹമ്മദ്, നഗരസഭ കൗണ്‍സിലര്‍ ചുക്കാന്‍ ബിച്ചു, വിമുക്തി മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍, കരിപ്പൂര്‍ എസ് ഐ ഇബ്രാഹിം, കൊണ്ടോട്ടി എ.എസ്. ഐ സന്തോഷ്, മണ്ഡലത്തിലെ വിവിധ ഹൈസ്കൂള്‍, ഹയസെക്കന്‍ഡറി സ്കൂള്‍, കോളജ് മേധാവികള്‍, പി.ടി.എ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി-ഉദ്യോഗസ്ഥ പ്രതിനിധികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."