നവോത്ഥാനം അധികാര സമുദായഘടനയെ അട്ടിമറിച്ച മഹാവിപ്ലവം: എം.എം നാരായണന്‍
മലപ്പുറം: അധികാരസമുദായഘടനയെ അട്ടിമറിച്ച മഹാവിപ്ലവമാണ് നവോഥാനമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. എം.എം നാരായണന്‍. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ 'നവോഥാനം: കുതിപ്പും കിതപ്പും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യസങ്കല്‍പ്പത്തെ നവീകരിക്കലാണ് നവോഥാനം. കീഴാളരുടെയും സ്ത്രീകളുടെയും വിമോചനമാണ് എക്കാലത്തും നവോഥാന ആശയങ്ങള്‍ മുന്നോട്ടുവച്ചത്. എല്ലാകാലത്തും കീഴാളത്തമുള്ളതിനാല്‍ നവോഥാനത്തിന് ഇന്നലെയും ഇന്നും നാളെയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ അഡ്വ. ടി.കെ ഹംസ അധ്യക്ഷനായി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയംഗം കെ.എ ജബ്ബാര്‍, ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഐ.ആര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."