സഊദി: ടൂറിസം മേഖലക്ക് കരുത്തു പകരാന്‍ ഹോളിവുഡ് ബോളിവുഡ് താരങ്ങളും
റിയാദ്: ടൂറിസം മേഖലക്ക് കരുത്തു പകരാന്‍ സഊദി ഹോളിവുഡ് ബോളിവുഡ് താരങ്ങളേയും രംഗത്തിറക്കുന്നു. ജാക്കിചാനും ഷാരൂഖ് ഖാനും ഇതിനായി ഇവിടെയെത്തി. റിയാദില്‍ നടന്ന ജോയ് ഫോറത്തിലാണ് വിദേശ താരങ്ങള്‍ അണിനിരന്നത്. സഊദി പ്രാദേശിക മാധ്യമങ്ങള്‍ ഇവരുടെ സാന്നിധ്യം ഏറെ ശ്രദ്ധയോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ജോയ് ഫോറം 2019 അവാര്‍ഡ് നൈറ്റില്‍ ഇന്റര്‍നാഷണല്‍ സെലബ്രിറ്റി അവാര്‍ഡിന് അര്‍ഹനായത് ഷാരൂഖ് ഖാനാണ. സഊദി പുതിയ ടുറിസം പോളിസിയുടെ ഭാഗമായി രാജ്യത്തെ എന്റര്ടെയ്ന്മെന്റിന്റെ പ്രധാന ഹബ് ആക്കാനുള്ള ഭാഗമായായിരുന്നു സൂപര്‍ സ്റ്റാറുകളെ തലസ്ഥാന നഗരിയില്‍ അധികൃതര്‍ എത്തിച്ചത്.
ഡിസംബര്‍ 15 വരെ നീണ്ടു നില്ക്കുന്ന റിയാദ് സീസണ് ആദ്യ ദിവസം പോപ് സംഗീത രാവ് സംഘടിപ്പിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. ജനപ്രിയ ദക്ഷിണ കൊറിയന്‍ ബോയ് ബാന്‍ഡിന്റെ പോപ് സംഗീത പ്രകടനങ്ങളോടെയാണ് റിയാദ് സീസണ് തുടക്കം കുറിച്ചത്.
400 സ്പോണ്‍സര്‍മാരുമായി മുന്നേറുന്ന റിയാദ് സീസണ് സഊദി അറേബ്യന്‍ ചരിത്രത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഫെസ്റ്റിവലായി മാറുമെന്നാണ് കരുതുന്നത്. നൂറിലധികം വൈവിധ്യമാര്‍ന്ന ഈവന്റുകളും പ്രോഗ്രാമുകളും കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ റിയാദ് സീസണ് 70 ദിവസം നീണ്ടുനില്‍ക്കും. അഞ്ചു ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."