ജനനേന്ദ്രിയം മുറിച്ച കേസ്: പെണ്‍കുട്ടിക്കു പൊലിസ് സംരക്ഷണം
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പെണ്‍കുട്ടിക്ക് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തി. കാമുകന് അയ്യപ്പദാസില്‍ നിന്നു ഭീഷണിയുണ്ടെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
രണ്ട് വനിതാ പൊലിസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പെണ്‍കുട്ടി ഇപ്പോള്‍ താമസിക്കുന്ന വീട്ടിലും പുറത്തിറങ്ങുമ്പോഴും പൊലിസ് കൂടെയുണ്ടാകും. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് അയ്യപ്പദാസിനെതിരേ പെണ്‍കുട്ടി പൊലിസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും അമ്മയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഗംഗേശാനന്ദയെ സന്ദര്‍ശിച്ചതിനു ശേഷമാണ് പൊലിസില്‍ പരാതി നല്‍കിയത്. അതിനിടെ ഐ.ജി മനോജ് എബ്രഹാം നല്കിയ ശുപാര്‍ശയെ തുടര്‍ന്ന് ഡി.ജി.പി സെന്‍കുമാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."