വിമാനത്താവളങ്ങള്‍
ഫായിസ് ഇരിക്കൂര്‍#
കാലങ്ങളായി മനുഷ്യന്‍ അനുഭവിക്കുന്ന യാത്ര ബുദ്ധിമുട്ടുകള്‍ക്ക് അറുതികുറിച്ചാണ് വിമാനങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നത്. വിമാനങ്ങളുടെ കണ്ടുപിടിത്തം ഗതാഗതത്തില്‍ പുതിയൊരു കുതിച്ചുചാട്ടം സൃഷ്ടിച്ചു. ലോകത്ത് ആദ്യമായി വായുവില്‍ വച്ച് നിയന്ത്രിക്കുന്ന വിമാനം നിര്‍മിച്ചത് റൈറ്റ് സഹോദരന്‍മാരായ ഓര്‍വില്‍ റൈറ്റും വില്‍ബര്‍ട്ട് റൈറ്റുമാണ്. 1903 ഡിസംബര്‍ 17ന് ഉച്ചക്ക് 12 മണിക്ക് രണ്ടുപേരും കൂടി നിര്‍മിച്ച വിമാനം 52 സെക്കന്‍ഡ് നേരം വായുവില്‍ പറന്നു. ശേഷം 1905ല്‍ റൈറ്റ് സഹോദരന്‍മാര്‍ പരിഷ്‌കരിച്ച വിമാന എന്‍ജിനു രൂപം നല്‍കി.
അതോടെ വ്യോമയാന രംഗത്ത് പുതിയ കുതിച്ചുചാട്ടങ്ങള്‍ക്ക് ചുവടുവച്ചു. ഇന്ന് ലോകത്ത് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ കീഴില്‍ നാലായിരത്തോളം വിമാനത്താവളങ്ങള്‍ ഉണ്ട്. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കേരളത്തിലുണ്ട്. ഒപ്പം രണ്ട്് നിര്‍ദിഷ്ട വിമാനത്താവളങ്ങള്‍ക്ക് പുറമെ ഡിസംബര്‍ ഒന്‍പതിന് കണ്ണൂര്‍ വിമാനത്താവളവും ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാവുകയാണ്.
കോഴിക്കോട് വിമാനത്താവളം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് സ്ഥിതിചെയ്യുന്ന കരിപ്പൂരിലാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം നിലകൊള്ളുന്നത്.1998 ഏപ്രില്‍ 13ന് പ്രവര്‍ത്തനം ആരംഭിച്ച ഈ വിമാനത്താവളത്തില്‍ നിന്ന് തുടക്കത്തില്‍ ബോംബെയിലേക്ക് മാത്രമായിരുന്നു സര്‍വിസ് നടത്തിയത്.1992 ഏപ്രിലില്‍ ഷാര്‍ജയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വിസ് ആരംഭിച്ചു. 2006 ഫെബ്രുവരി ഒന്നിന് യു.പി.എ സര്‍ക്കാര്‍ അന്താരാഷ്ട്ര പദവി നല്‍കി. പിന്നീട് കൂടുതല്‍ അന്താരാഷ്ട്ര കമ്പനികള്‍ കരിപ്പൂരില്‍ സര്‍വിസുകള്‍ ആരംഭിച്ചു. ലോകത്തെ മികച്ച വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ് എയര്‍, സൗദി എയര്‍ലൈന്‍സ്, എയര്‍ അറേബ്യ തുടങ്ങിയ കമ്പനികളെല്ലാം സര്‍വിസുകള്‍ ആരംഭിച്ചു.
2002 മുതല്‍ ബി 747 ഉപയോഗിച്ച ്കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസ് നടന്നുവരുന്നു. കോഴിക്കോട് വിമാനത്താവളം അന്തര്‍ ദേശീയ യാത്രക്കാരുടെ എണ്ണത്തില്‍ ഉന്ത്യയില്‍ ഏഴാമതും മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഒന്‍പതാം സ്ഥാനത്തുമാണ്.
2015ല്‍ റണ്‍വേ റീ കാര്‍പ്പറ്റിങ്ങ് ആന്റ് സ്ട്രങ്ത്തിനായി റണ്‍വേ അടക്കാന്‍ തീരിമാനിച്ചു. തുടര്‍ന്ന് ധാരാളം വലിയ വിമാന സര്‍വിസുകള്‍ അവസാനിപ്പിച്ചു. ഇവിടത്തെ റണ്‍വേയിലേക്കുള്ള അപ്രോച്ച് കുന്നുകളാലും താഴ്‌വരകളാലും ചുറ്റപ്പെട്ടു കിടക്കുകയാണ്.
കണ്ണൂര്‍ വിമാനത്താവളം
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂര്‍ഖന്‍ പറമ്പില്‍ പ്രവൃത്തി പുരോഗമിക്കുന്ന വിമാനത്താവളമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. 1996 ജനുവരി 19ന് കേന്ദ്ര വ്യോമയാന മന്ത്രി സി.എം ഇബ്‌റാഹീമാണ് കണ്ണൂര്‍ വിമാനത്താവളം പ്രഖ്യാപിച്ചത്. തുടര്‍ന്ന്് ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ സ്വീകരിച്ചു. 2006 ഫെബ്രുവരി 29ന് ആദ്യ പരീക്ഷണ പറക്കല്‍ നടത്തി. വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയെ പിന്തള്ളി ദക്ഷിണേന്ത്യയില്‍ ഏറ്റവും വലുതും ഇന്ത്യയില്‍ നാലാമതുമായി മാറും.
മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് വിഭിന്നമായി ഈ വിമാനത്താവളം പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുമുണ്ട്. മരങ്ങളും കൊച്ചു വനപ്രദേശവുമായ മൂര്‍ഖന്‍ പറമ്പിലെ മരങ്ങള്‍ വെട്ടിമാറ്റിയതുകാരണം പരിസ്ഥിതിക്ക് കോട്ടം തട്ടാതിരിക്കാന്‍ മൂന്ന് ലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 2000 ഡിസംബര്‍ 17ന് വി.എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ട വിമാനത്താവളം 2018 ഡിസംബര്‍ ഒന്‍പതിന് നാടിന് സമര്‍പ്പിക്കും.
കൊച്ചി വിമാനത്താവളം
സിയാല്‍ ഇന്ത്യയിലെ പൊതുസ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മെയ്് 25ന് പ്രവര്‍ത്തനമാരംഭിച്ച കൊച്ചി വിമാനത്താവളം ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സോളാര്‍ വിമാനത്താവളമായി അറിയപ്പെടുന്നു. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി വിമാനത്താവളം, കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമായി മാറും.
ഇവിടെ അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ക്കായും ഡൊമസ്റ്റിക്ക് ഫ്്‌ളൈറ്റുകള്‍ക്കായും പ്രത്യേകം ടെര്‍മിനലുകളുണ്ട്. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഏഴാമതും അന്തര്‍ദേശീയ യാത്രക്കാരുടെ എണ്ണത്തില്‍ നാലാമതുമാണ്.
തിരുവനന്തപുരം
വിമാനത്താവളം
1932ല്‍ കേരള ഫൈ്‌ളയിങ്ങ് ക്ലബിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം സ്ഥാപിച്ചു.1935ല്‍ കൊല്ലം ആശ്രാമത്തിലായിരുന്ന വിമാനത്താവളം തിരുവനന്തപുരത്തേക്ക് സര്‍ സി.പി മാറ്റി സ്ഥാപിക്കുകയായിരുന്നു. നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്താണിത് സ്ഥിതി ചെയ്യുന്നത്. 1991 ജനുവരി ഒന്നിന് അന്താരാഷ്ട്ര പദവി ലഭിച്ചു. ഇവിടെ നിന്ന് സിംഗപ്പൂര്‍, മാലദ്വീപ്, ശ്രീലങ്ക തുടങ്ങിയ മധ്യപൗരസ്ത്യ ദേശങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വിസുകള്‍ ഉണ്ട്. എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ് എയര്‍, സഊദി എയര്‍ലൈന്‍സ്, എയര്‍ അറേബ്യ തുടങ്ങിയ വിമാനങ്ങള്‍ക്ക് പുറമെ ഇന്‍ഡിഗോ എയര്‍വേയ്‌സ്, പാരമൗണ്ട് എയര്‍വേയ്‌സ് എന്നീ ആഭ്യന്തര വിമാന കമ്പനികളും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വിസുകള്‍ നടത്തിവരുന്നു. സ്ഥിരമായുള്ള ഷെഡ്യൂള്‍ സര്‍വിസുകള്‍ക്ക് പുറമേ, ലണ്ടന്‍ ഗാറ്റ്‌വിക്ക്, ചോയ്‌സ് എയര്‍ വേയ്‌സ്, മൊണാര്‍ക്ക് തുടങ്ങിയ ചാര്‍ട്ടേര്‍ഡ് സര്‍വിസുകളും ടൂറിസം സീസണോടനുബന്ധിച്ച് ഇവിടെ ലാന്‍ഡ് ചെയ്യാറുണ്ട്. ഇന്ത്യയിലെ തെക്കെ അറ്റത്തെ വിമാനത്താവളം എന്ന പ്രത്യേകത ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 2011 ഫെബ്രുവരി 12ന് പുതിയ രാജ്യാന്തര ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു.
ശബരിഗിരി വിമാനത്താവളം
ധാരാളം പരിസ്ഥിതി പ്രശ്‌നങ്ങളാലും ശക്തമായ എതിര്‍പ്പുകളാലും തള്ളപ്പെട്ട ആറന്മുള വിമാനത്താവളത്തിന് പകരമായി ഉത്ഭവിച്ച താണ് ശബരിഗിരി വിമാനത്താവളം. ഇത് ശബരിമല തീര്‍ഥാടകര്‍ക്ക് വളരെയധികം ഗുണം ചെയ്യും. പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും വളരെയധികം ഉപകാരം ചെയ്യും. ഇതിനുപുറമേ വിദേശസഞ്ചാര വികസനവും ചരക്കുനീക്കവും കൂടുതല്‍ എളുപ്പമാക്കാന്‍ ഇത് സഹായകരമാവും. 2263 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ശബരിഗിരി വിമാനത്താവളം പ്രഖ്യാപിച്ചതും മണിമല വഴി ദേശീയ പാതയുടെ നിര്‍മാണം നടക്കുന്നതും എസ്റ്റേറ്റിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
കൊല്ലം വിമാനത്താവളം
ഡൊമസ്റ്റിക്ക്
കൊല്ലം ആശ്രാമം മൈതാനത്ത് 1932 വരെ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിമാനത്താവളമാണ് കൊല്ലം വിമാനത്താവളം. പിന്ന്ീട് 1932 മുതല്‍ തിരുവന്തപുരത്ത്് അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിതമായതോടെ ഇതിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞു. ഇവിടെ 1936ന് രണ്ട് വിമാനങ്ങള്‍ ഇറങ്ങി. കൊല്ലത്ത് എച്ച്. ആന്റ്.സിയിലെ ബ്രിട്ടിഷ് ഉദ്യോഗസ്ഥരാണ് ആദ്യമായി വിമാനം കൊണ്ടുവന്നത്. പിന്നീട് ധാരാളം ചെറിയ വിമാനങ്ങള്‍ ഇറങ്ങി. ക്രമേണ, ഈ വിമാനത്താവളത്തിന്റെ പ്രാധാന്യം കുറഞ്ഞു. നിലവില്‍ ഇവിടെ ഫ്‌ളെയിംഗ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."