പ്രവാസി വോട്ട്: പേര് ചേര്‍ക്കാനുള്ള കാലാവധി നീട്ടണമെന്ന ആവശ്യം ശക്തം
ഉബൈദുല്ല റഹ്മാനി#
മനാമ: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസരം നാളെ അവസാനിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പനുസരിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 15 ആണ്. അതുവരെ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാകും 2019 ജനുവരി നാലിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ പ്രവാസി വോട്ടര്‍മാരുടെ എണ്ണം കാല്‍ ലക്ഷത്തില്‍ താഴെ മാത്രമാണെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തു വന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടിങ്ങിനുള്ള സാധ്യത നിലനില്‍ക്കെയാണ് പ്രവാസി വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞത്. തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് പകരക്കാരനെ അധികാരപ്പെടുത്തി (പ്രോക്‌സി) വോട്ട് ചെയ്യുന്നതിനുള്ള ബില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ലോക്‌സഭ പാസാക്കിയത്.
ംംം.ി്‌ുെ.ശി എന്ന വെബ്‌സൈറ്റിലൂടെ ലളിതമായി അപേക്ഷകള്‍ സമര്‍പ്പിക്കാം. സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് പകര്‍പ്പും ഫോട്ടോയും മാത്രമാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. തങ്ങളുടെ ബൂത്തിന്റെ കരടു വോട്ടര്‍ പട്ടിക പി.ഡി.എഫ് ഫയല്‍ ആയി ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാനും സാധിക്കും.
മുഖ്യധാരാ രാഷ്ട്രീയ സംഘടനകളുടെ പ്രവാസി വിഭാഗങ്ങള്‍ വോട്ടുചേര്‍ക്കല്‍ കാംപയിന്‍ പ്രവാസ ലോകത്തെങ്ങും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമാക്കിയിരുന്നു. അതിനിടെ മഴക്കെടുതിയില്‍ പല ഗള്‍ഫ് രാജ്യങ്ങളും പ്രതിസന്ധിയില്‍ ആയതിനാല്‍ തിയതി നീട്ടിവെക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."