HOME
DETAILS
MAL
ആംബുലന്‍സിന് സൈഡ് കൊടുത്തില്ല; സ്വകാര്യ ബസിന് 10,000 രൂപ പിഴയിട്ടു, ഡ്രൈവര്‍ക്കെതിരെ കേസ്
backup
October 18 2019 | 04:10 AM
തൃശൂര്‍: ആംബുലന്‍സിന് സൈഡ് കൊടുക്കാതെ ഓടിച്ച സ്വകാര്യ ബസിനെതിരെ മോട്ടോര്‍വാഹന വകുപ്പിന്റെ നടപടി. ബസിന് 10,000 രൂപ പിഴയിടുകയും ഡ്രൈവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
തൃശൂര്‍ പാലിയേക്കരയിലാണ് സംഭവം. രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിനാണ് ബസ് തടസം നിന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആംബുലന്‍സ് ഹോണ്‍ അടിച്ചിട്ടും ബസ് മാറിക്കൊടുത്തില്ലെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ നിന്ന് വ്യക്തമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."