അപകടമണി മുഴക്കി ബസുകളുടെ മത്സരയോട്ടം
നാദാപുരം: വടകര തോട്ടില്‍പ്പാലം റൂട്ടിലാണ് ബസുകളുടെ നിയന്ത്രണമില്ലാതെയുള്ള മത്സര ഓട്ടം. ഇവിടെ ബസുകള്‍ക്ക് വേഗതയ്ക്കും ഓട്ടത്തിനിടെ ആളെയിറക്കുന്നതിനും കയറ്റുന്നതിനും നിയന്ത്രണമില്ല .
സ്റ്റോപ്പുകളില്‍ എവിടെ ബസ് നിര്‍ത്തണമെന്നോ ആളെയിറക്കണമെന്നോയെന്നുള്ള നിയമങ്ങളും ബസുകള്‍ പാലിക്കുന്നില്ല. ഇതുകാരണം മറ്റു ബസുകളിലേക്ക് മാറി കയറാന്‍ ഭീതിയോടെ വേണം യാത്രക്കാര്‍ക്ക് റോഡിലൂടെ സഞ്ചരിക്കാന്‍. ഈ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ച മാത്രം ഒരു ഡസനിലേറെ അപകടങ്ങളാണ് സംഭവിച്ചത്.
ബസുകളുടെ മല്‍സര ഓട്ടം നിയന്ത്രിക്കാന്‍ ട്രാഫിക് പൊലിസ് തയ്യാറാകുന്നില്ലെന്ന് ആരോപണവുമുണ്ട്. ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏജന്റ്മാരാണ് ഇവയുടെ നിയന്ത്രണം നടത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെ സ്വകാര്യ ബസുകള്‍ തമ്മിലുണ്ടായ മത്സരയോട്ടത്തില്‍ ബൈക്ക് യാത്രക്കാരന്‍ പുറമേരിയില്‍ വെച്ചു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. മിനിറ്റുകള്‍ മാത്രം ഇടവിട്ടോടുന്ന ബസുകളില്‍ ഒന്നിന്റെ സമയം തെറ്റിയാല്‍പിന്നെ മത്സരയോട്ടമാണ് ഈ റൂട്ടുകളില്‍ നടക്കുന്നത്. ഇതിനിടയില്‍ സ്‌കൂളുകളിലെത്താന്‍ വഴിയോരങ്ങളില്‍ കാത്തു നില്‍ക്കുന്ന വിദ്യാര്‍ഥികളാണ് ഏറെ പ്രയാസപ്പെടുന്നത്. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാന്‍ ജീവനക്കാര്‍ തയാറാകാത്തതിനാല്‍ കൃത്യസമയത്ത് ക്ലാസിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."