സ്‌കൂളുകളില്‍ 29ന് 'ഡ്രൈ ഡേ'
കോഴിക്കോട്: ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും 29ന് 'ഡ്രൈ ഡേ' ആചരിക്കും.
അന്നേ ദിവസം ഉച്ചയ്ക്കു ശേഷം സ്‌കൂളുകളും കോളജുകളും അടക്കമുള്ള മുഴുവന്‍ വിദ്യാലയങ്ങളും ശുചീകരിക്കും. ഇതു സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും ആരോഗ്യപരവും സാങ്കേതികവുമായ നിര്‍ദേശം നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി, പഞ്ചായത്ത് ഉപഡയറക്ടറുടെ ചുമതലയുള്ള മുരളീധരന്‍, ഹയര്‍ സെക്കന്‍ഡറി- കോളജിയറ്റ് എജ്യുക്കേഷന്‍ വകുപ്പ് പ്രതിനിധികള്‍, എന്‍.എസ്.എസ് പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."