HOME
DETAILS
MAL
ഇ.വി.എമ്മിനെ തള്ളി ഛത്തിസ്ഗഡ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍
backup
October 19 2019 | 02:10 AM
റായ്പൂര്‍: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിന് ഉപയോഗിക്കേണ്ടെന്ന തീരുമാനവുമായി ഛത്തിസ്ഗഡ് സര്‍ക്കാര്‍. വോട്ടിങ് യന്ത്രങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ബാലറ്റ് പേപ്പറിലേക്കു മടങ്ങിപ്പോകാനാകില്ലെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകരിച്ചു. അടുത്ത കാലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകള്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു നടത്തിയിരുന്നത്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് വ്യാപക ആരോപണങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് വിവരം.
ലോക്സഭാ തെരഞ്ഞെടുപ്പോടെ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത പരക്കെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടുവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ബി.ജെ.പി രംഗത്തെത്തി. അത്തരം നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ ബി.ജെ.പി സംസ്ഥാന ഘടകം, വിഷയത്തില്‍ ഗവര്‍ണറെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങളോടുള്ള ബി.ജെ.പിയുടെ 'സ്നേഹ'ത്തെ പരിഹസിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."