HOME
DETAILS
MAL
ജീവന് വേണേല്‍ ഓടിക്കോ
backup
June 21 2017 | 22:06 PM
ഉരുവച്ചാല്‍: തപാല്‍ ഓഫിസ് കെട്ടിടത്തില്‍ കയറണമെങ്കില്‍ ജീവന് പണയംവയ്ക്കണം. ഉരുവച്ചാല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഫിസിന്റെ മുകളിലേക്ക് കയറുന്ന തകര്‍ന്ന ഗോവണിയും വിള്ളല്‍ വീണ ചുമരുമാണ് തപാല്‍ ഓഫിസിലെത്തുന്നവരില് ഭീതി പടര്‍ത്തുന്നത്.
ഗോവണി ഇളകിയതിനാല്‍ കയറുന്നവര്‍ വീഴാതിരിക്കാന്‍ ജീവനക്കാര്‍ കയര്‍ ഉപയോഗിച്ച് ബന്ധിച്ചിരിക്കുകയാണ്. ഗോവണി വഴി മുകളില്‍ കയറിയാല്‍ നില്ക്കുന്ന പലകയും തകര്‍ച്ചാഭീഷണിയിലാണ്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് പോസ്റ്റാഫിസ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."