തവണക്കടവ് ബോട്ട്ജെട്ടിയുടെ മേല്‍ക്കൂര തകര്‍ന്നു
പൂച്ചാക്കല്‍: തവണക്കടവ് ബോട്ട് ജെട്ടിയുടെ മേല്‍ക്കൂര തകര്‍ന്നു. ഷീറ്റുകള്‍ മുഴുവനായും ഇളകി ഏതു നിമിഷവും വീഴാവുന്ന നിലയിലാണ്. കാലപ്പഴക്കവും ബോട്ടിന്റെ മുകള്ഭാഗം തട്ടിയുമാണ് ഷീറ്റുകള്‍ തകരുന്നത്. നടപ്പാതയിലെ ചില കോണ്‍ക്രീറ്റ് തൂണുകള്‍ക്കും ഇളക്കമുണ്ട്. തവണക്കടവ്-വൈക്കം ഫെറിയിലൂടെ ആയിരക്കണക്കിനു യാത്രക്കാരാണ് ദിവസവും കടന്നു പോകുന്നത്. ജലഗതാഗത വകുപ്പിന് വലിയ ലാഭമുള്ള ഫെറിയായിട്ടും ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അധികൃതര്‍ അവഗണന കാണിക്കുകയാണ്. തവണക്കടവിലെ ടിക്കറ്റ് കൗണ്ടറിന്റെ ഭാഗവും നടപ്പാതയും തകര്‍ന്നിട്ടുണ്ട്. ചെറിയ മഴയോ, കാറ്റടിയോ ഉണ്ടായാല്‍ അവിടെ വെളളം കെട്ടിക്കിടക്കും. മലിനവെള്ളത്തിലൂടെ പോകേണ്ട അവസ്ഥയാകും യാത്രക്കാര്‍ക്ക്. വൈക്കത്തഷ്ടമി ഉത്സവത്തിന്റെ തിരക്കിന് ഇനി ദിവസങ്ങള്‍ മാത്രമെയുള്ളു. അതിനു മുന്‍പായി അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."