പീഡനത്തിനിരയായ പെണ്‍കുട്ടി കൂറുമാറി; സാക്ഷിവിസ്താരം നിര്‍ത്തിവച്ചു
തലശ്ശേരി: പീഡനക്കേസില്‍ വിചാരണക്കിടെ പരാതിക്കാരിയായ പെണ്‍കുട്ടി കോടതിയില്‍ കൂറ് മാറിയതിനെ തുടര്‍ന്ന് സാക്ഷി വിസ്താരം നിര്‍ത്തിവച്ചു. 2010 ജൂണ്‍ ഒന്‍പതിന് കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന 14കാരിയെ ഒന്നാം പ്രതിയായ എളയാവൂരിലെ എം. നവാസ്(32) കുട്ടിയെ പ്രലോഭിപ്പിച്ച് മേലെ ചൊവ്വയിലെ ഒരു കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും തുടര്‍ന്ന് മറ്റ് ദിവസങ്ങളിലായി നാലുപേര്‍ കൂടി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇത് പ്രകാരമാണ് പൊലിസ് നാല് പ്രതികള്‍ക്കെതിരേ കേസെടുത്തിരുന്നത്. എന്നാല്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പെണ്‍കുട്ടി പൊലിസിന് നല്കിയ മൊഴിക്ക് വിരുദ്ധമായ മൊഴി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജഡ്ജ് ശ്രീകലാ സുരേഷ് സാക്ഷി വിസ്താരം നിര്‍ത്തിവച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."