പ്ലാസ്റ്റിക് നിര്‍മാര്‍ജനം: തദ്ദേശസ്ഥാപനങ്ങള്‍ നോക്കുകുത്തികളാകുന്നു
ഹരിപ്പാട്: പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതി നടപ്പാക്കാതെ തദ്ദേശ സ്ഥാപനങ്ങള്‍ നോക്കുകുത്തികളാകുന്നു. ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശസ്ഥാപനങ്ങളിലൂടെ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയ പ്ലാസ്റ്റിക് നിര്‍മാര്‍ജനപദ്ധതി വേണ്ടത്ര ഫലം കാണുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ, പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മാരകരോഗങ്ങളെകുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി തടിതപ്പുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഇതിനായി ലക്ഷങ്ങള്‍ ചെലവാക്കുകയും ചെയ്യുന്നു. സെമിനാര്‍, ശില്‍പശാല, ചര്‍ച്ച, സംവാദം എന്നിവ യഥേഷ്ടം നടക്കുന്നതല്ലാതെ പദ്ധതി ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും കഴിയുന്നുമില്ല. മഹാപ്രളയത്തോടെ വന്നടിഞ്ഞത് മലപോലെ പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ്. ജനങ്ങളുടെ പ്രതിഷേധം വ്യപകമായതോടെ ഇവ നീക്കംചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി വാളണ്ടറിയന്‍മാരെ തെരഞ്ഞെടുത്തു.
ഇവര്‍ മാസത്തില്‍ ഒരിക്കല്‍ വീടുകള്‍, കടകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിക്കും. യൂസര്‍ഫീസായി 30 രൂപ കൊടുക്കണമെന്നായിരുന്നു. എന്നാല്‍, ഈ അവസരത്തിലാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള ലോബി പ്ലാസ്റ്റിക് മാലിന്യത്തില്‍ കണ്ണുവച്ചത്. അതിരാവിലെതന്നെ ഗ്രാമങ്ങളിലെ മുക്കിനും മൂലയിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി സൈക്കിള്‍ റിക്ഷയില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ചാക്കില്‍ നിറച്ച് ഗോഡൗണുകളില്‍ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഈ പ്ലാസ്റ്റികുകള്‍ റീസൈക്ലിങിലൂടെ മറ്റ് ഉത്പന്നങ്ങളായി വിപണികളിലെത്തിക്കുന്നതും ഇവര്‍തന്നെ. വാടകയ്ക്ക് വീടെടുത്തും ഒരുസൈക്കിള്‍ റിക്ഷ നല്‍കിയുമാണ് തൊഴിലാളികളെ പാട്ടിലാക്കുന്നത്. ഇവര്‍ക്കാകട്ടെ ദിനേന 300 രൂപയില്‍ അധികംകൂലിയായി ലഭിക്കാറില്ലെന്നും തൊഴിലാളികള്‍ തന്നെസാക്ഷ്യപ്പെടുത്തുന്നു. പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതില്‍നിന്നു പെട്രോളും ഡീസലും ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് ഫാക്ടിന്റെ എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി വിഭാഗമായ ഫെഡോയും കോഴിക്കോട് എന്‍.ഐ.ടിയുമായി ചേര്‍ന്ന് കണ്ടെത്തിയിരുന്നു.
തദ്ദേശസ്ഥാപനത്തിലെ ആരോഗ്യവകുപ്പ് പ്ലാസ്റ്റിക് വര്‍ജനത്തെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ ഒരു നടപടികളും കൈക്കൊള്ളുന്നില്ല. നിലവില്‍ ചില കുടുംബശ്രീ യൂനിറ്റുകളും സ്വയംസഹായ സംഘങ്ങളും തുണി, പേപ്പര്‍ബാഗുകള്‍ തുച്ഛമായ രീതിയില്‍ നിര്‍മിക്കുന്നുണ്ട്. പരിസ്ഥിതി സൗഹാര്‍ദ ക്യാരീ ബാഗുകള്‍ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിക്കാന്‍ സാധിച്ചാല്‍ മാത്രമേ പ്ലാസ്റ്റിക്ക് നിരോധനം ഫലവത്താകൂവെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."