HOME
DETAILS
MAL
വളര്‍ത്തമ്മയ്ക്ക് ജീവനാംശം നല്‍കണം: ജില്ലാ കലക്ടര്‍
backup
November 14 2018 | 06:11 AM
വടക്കാഞ്ചേരി: വളര്‍ത്തമ്മയ്ക്ക് ജീവനാംശം നല്‍കണമെന്ന തൃശൂര്‍ മെയ്ന്റനന്‍സ് ട്രൈബ്യൂണലിന്റെ വിധി ജില്ലാ കലക്ടര്‍ ശരി വെച്ചു. ചാലക്കുടി കോട്ടാറ്റ് കൈപ്പപ്ലാക്കല്‍ മാധവിയാണ് വളര്‍ത്തു മക്കളായ കെ.കെ ഷണ്മുഖന്, കെ.കെ പരമേശ്വരന് എന്നിവര്‍ക്കെതിരേ ജീവനാംശം തേടി കൊണ്ട് കേരളാ സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ പ്രസിഡന്റ് മുള്ളൂര്‍ക്കര സ്വദേശി എം.എന്‍ സോദരന് മുഖേന 2007ലെ മാതൃ പിതൃ സംരക്ഷണ നിയമ പ്രകാരം മെയ്ന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് സബ് കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നത്.പരാതി പരിഗണിച്ച ശേഷം ഷണ്മുഖന് 2500 രൂപയും പരമേശ്വരന് 1500 രൂപയും ഓരോ മാസവും അഞ്ചാം തിയതിക്ക് മുന്‍പ് ജീവനാംശമായി മാധവിക്ക് നല്‍കണമെന്ന് സബ് കലക്ടര്‍ ഡോ. രേണു രാജ് വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."