അട്ടപ്പാടി ചുരം റോഡ്: അറ്റകുറ്റപ്പണികള്‍ നാളെ തുടങ്ങും
മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരം റോഡിലെ അറ്റകുറ്റപ്പണി നാളെ തുടങ്ങുമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. ചുരം റോഡ് മുതല്‍ പാക്കുളം വരെയുള്ള മൂന്ന് പ്രവര്‍ത്തികളാണ് ഉടന്‍ ആരംഭിക്കുക. പ്രവര്‍ത്തനത്തിനുള്ള സാധന സാമഗ്രികള്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ടാറിന്റെ ലഭ്യതക്ക് കാലതാമസം എടുത്തെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി അധികൃതര്‍ പറഞ്ഞു.
ആനമൂളിയില്‍ നിന്നുള്ള ആദ്യ 12 കിലോമീറ്റര്‍ മണ്ണാര്‍ക്കാട് ഡിവിഷന്‍ പൂര്‍ത്തിയാക്കും. ബാക്കി ചുരം റോഡ് മുതല്‍ കല്‍ക്കണ്ടി വരെ 25 ലക്ഷം രൂപ, 15 ലക്ഷം രൂപ എന്നിങ്ങനെയുള്ള രണ്ട് പ്രവര്‍ത്തികളും, 10 ലക്ഷം രൂപയുടെ പാക്കുളം മുതലുള്ള 2.4 കിലോമീറ്ററോളം ഭാഗത്തെ പ്രവര്‍ത്തനങ്ങളുമാണ് ആരംഭിക്കാനിരിക്കുന്നത്. ആനമൂളി മുതലുള്ള ചുരം ഭാഗം റോഡ് ആദ്യം മണ്ണാര്‍ക്കാട് സെക്ഷന് കീഴിലായിരുന്നുവെങ്കിലും മഴക്കാലത്ത് ചുരം റോഡ് മണ്ണാര്‍ക്കാട് പരിധിയില്‍ നിന്ന് അഗളി പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലേക്ക് മാറ്റുകയായിരുന്നു. പാക്കുളം മുതല്‍ ആനക്കട്ടി വരെയുള്ള ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ വിളിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നിട്ടില്ല.അട്ടപ്പാടി മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് വരുന്ന അധിക ചെലവാണ് ഇതിന് കാരണം.
തണുപ്പ് കൂടുതലുള്ള മേഖലയായതിനാല്‍ ടാര്‍ ഉരുക്കുന്നതിലെ താമസം നിര്‍മാണ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നു. നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറവും അധികച്ചിലവും കരാറുകാര്‍ക്ക് പലപ്പോഴും ബാധ്യതയാകുന്നു. നിലവില്‍ ടെന്‍ഡര്‍ ഏറ്റെടുക്കാത്ത പ്രവര്‍ത്തനങ്ങളുടെ നടപടി വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അട്ടപ്പാടിയില്‍ ഏറ്റെടുത്തിരിക്കുന്ന മൂന്ന് പ്രവര്‍ത്തികളുടെയും മെറ്റീരിയല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് ഫിനാന്‍സ് വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 25 ലക്ഷം രൂപയുടെ പ്രവൃത്തി ആരംഭിക്കുന്നതിന് നിലവില്‍ തടസമില്ലെന്നും അധികൃതര്‍ പറഞ്ഞു.എന്നാല്‍ മൂന്ന് പ്രവര്‍ത്തികളും 1518 തീയതിക്കുള്ളില്‍ ഒരുമിച്ച് ആരംഭിച്ച് നവംബര്‍ 30 നുള്ളില്‍ പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാര്‍ ലഭിക്കുന്നതിനെടുത്ത കാലതാമസമാണ് പ്രവര്‍ത്തികള്‍ വൈകിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."